World

ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

വടക്കൻ ഗാസയിലുള്ള 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും വിദേശികളും ഉൾപ്പെടെയുള്ള ബന്ദികൾ കൊല്ലപ്പെട്ടതെന്നും വിശദീകരണം. സാധാരണക്കാരും സുരക്ഷാ സേനയും ഉൾപ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വടക്കൻ ഗാസയിലെ അഞ്ച് ഇടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ പതിമൂന്ന് തടവുകാർ കൊല്ലപ്പെട്ടതായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

Kerala

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി. കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ […]

World

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ. ആക്രമണം മുൻകൂട്ടി കാണാനായില്ലെന്ന് പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകി. എന്നാൽ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്. ( Israel Defence Forces admits military failure ) അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ഇസ്രായേലിൽ അതീവ ജാഗ്രത തുടരുകയാണ്. ഗാസയിൽ ആക്രമണം തുടർന്നാൽ മറ്റ് യുദ്ധമുന്നണികൾ തുറക്കുമെന്നാണ് ഇറാന്റെ […]

HEAD LINES National

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല, 20 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

സിഗരറ്റ് നൽകാത്തതിനെ തുടർന്ന് 20 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തർക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പൊലീസ്. സിഗരറ്റ് നൽകാൻ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാൻ തുടങ്ങി. പിന്നീട് കത്തികൊണ്ട് […]

Kerala

‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല, ക്രെയിനുമായുളള ബാർജ് ആണ്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല’ : യൂജിൻ പെരേര

അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ അഘോഷമാക്കേണ്ടത് ഉണ്ടോയെന്നും യൂജിൻ പെരേര ചോദിക്കുന്നു. ( eugine perera on vizhinjam port ) ‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല. ക്രെയിനുമായുളള ബാർജ് ആണ് ഇപ്പോൾ എത്തിയത്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല. കൊണ്ടുവന്ന ക്രെയിൻ സ്ഥാപിക്കാൻ […]

Latest news National

‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്.(neeraj chopra nominated for mens world athlete) ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും […]

Football Sports

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം; ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജിതിൻ ഇരട്ട പ്രഹരം ഏൽപ്പിച്ചപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവരും വലകുലുക്കി. എട്ടാം മിനിറ്റിൽ തന്നെ കേരളം മത്സരത്തിൽ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. 13-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കേരളം രണ്ടാം ​ഗോൾ നേടി. സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ […]

Technology

ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ; കൂടുതൽ സുരക്ഷയുമായി ഒരു പെൻ​ഡ്രൈവ്

ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം പെൻ​ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് ലെക്സർ. ജമ്പ്​ഡ്രൈവ് എഫ് 35 എന്നാണ് ഈ പെൻ​ഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്. ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ ഉൾപ്പെടെയുള്ള ഡാറ്റകൾ നമുക്ക് ​കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ​സൗകര്യാർഥം ​കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് പലപ്പോഴും​ പെൻ​ഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഇവയിലെ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു.കാരണം പെൻ​ഡ്രൈവ് ​കൈയിൽ […]

HEAD LINES Kerala

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തൽ. കയ്യേറ്റക്കാരിൽ വൻകിട കമ്പനികൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ ഉൾപ്പെടുന്നു. കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( 300 encroachments found in munnar ) തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പൻകുത്ത്, കെഡിഎച്ച് വില്ലേജ് എന്നിവിടങ്ങളിലാണ് അധികവും കയ്യേറ്റങ്ങൾ. റവന്യൂ, വനം, ഹെൽത്ത്, പിഡബ്ല്യുഡി, ഫിഷറീസ്, കെഎസ്ഇബി ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങൾ കയ്യേറ്റ പട്ടികയിലുണ്ട്. ടാറ്റ ടീ ലിമിറ്റഡും, ഹാരിസൺ മലയാളം ലിമിറ്റഡും ചിന്നക്കനാൽ, രാജകുമാരി […]

Kerala

പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ( Chief Minister Pinarayi Vijayan condoled the demise of PV Gangadharan ) ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി.വി ഗംഗാധരൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ […]