HEAD LINES Kerala Latest news

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്‌ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ […]

Kerala

സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക. വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍. ബിന്ദു ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ […]

HEAD LINES Kerala

സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്

സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഹിമാചലിനെ വീഴ്ത്തി കേരളം; ഇന്ന് എതിരാളികൾ സർവീസസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 35 റൺസിൻ്റെ മികച്ച ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 128 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഹിമാചലിനെ തകർത്ത് സീസൺ ആരംഭിച്ചത് കേരളത്തിന് ആത്മവിശ്വാസം നൽകും. (smat kerala won […]

Kerala

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വെച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National

‘കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ഖാർഗെയോ രാഹുൽ ഗാന്ധിയോ ആയിരിക്കും’; ശശി തരൂർ

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.

HEAD LINES Kerala

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ്‌ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് […]

Kerala Latest news

കൈനൂർ ചിറയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് നാല് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.(four college students drowned in thrissur) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.15 […]

Local

താമരശ്ശേരി മേഖലയിലെ വാറ്റുകേന്ദ്രങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന

കോഴിക്കോട് താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിനെതിരെയാണ് എക്സൈസ് നടപടി കർശനമാക്കിയത്. ചിപ്പിലത്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും എൺപത്തിയഞ്ച് ലിറ്റർ വാഷും വാറ്റ് സെറ്റും പിടിച്ചെടുത്തു. ചമൽ എട്ടേക്കർ മലയിൽ നിന്നും ബാരലിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറ് ലിറ്റർ വാഷ് കണ്ടെത്തി. ബാരൽ […]

Kerala Latest news

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേയ്‌ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്‌ക്ക് 17 പേരും മാളികപ്പുറത്തേയ്‌ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും […]