മസാല ബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് കിഫ്ബി. ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണെന്നും കിഫ്ബി അറിയിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക് ഹാജരായേ മതിയാവൂ എന്ന നിലപാടിലാണ് ഇ.ഡി. എന്നാൽ ഹാജരാവില്ലെന്ന് തോമസ് ഐസക്. സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഐസക് കോടതിയിൽ വാദിച്ചു. ഇഡി സമൻസ് ചോദ്യം ചെയ്താണ് കിഫ്ബി സിഇഒ, തോമസ് ഐസക് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇരുവരും നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇഡി ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണ്. […]
Author: Malayalees
ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി
ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നില്‍ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് ഹാജരായത്. കേസില്‍ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതാദ്യത്തെ തവണയാണ് ഹൈറിച്ച് കേസിലെ പ്രതി അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. പ്രദീപനെ വിശദമായി ഇഡി ചോദ്യം ചെയ്യും. ഹൈറിച്ചിന് മറവില്‍ 1600കോടിക്ക് മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. നേരത്തെ ഇഡിയുടെ അന്വേഷണത്തിന് പിന്നാലെ കെഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ പോയിരുന്നു. പിന്നാലെ മുന്‍കൂര്‍ […]
നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ?
ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു. പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് […]
കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു; ഈഞ്ചയ്ക്കലുള്ള കുടുംബത്തിന്റെ നിര്‍ണായക മൊഴി; രണ്ട് വയസുകാരിയ്ക്കായി തെരച്ചില്‍
തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഈ ഘട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ല.കുടുംബത്തിന്റെ മൊഴി വാസ്തവമെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം വേളി ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയിലെ വൈരുധ്യവും […]
തൃശൂരിൽ ‘ഭാരത് അരി’ വിതരണം തടഞ്ഞ് പൊലീസ്
തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ് തടഞ്ഞത്.ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി നേരത്തെതുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് […]
സിദ്ധരാമയ്യക്ക് ആശ്വാസം; കർണാടക മുഖ്യമന്ത്രിക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്റ്റേ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2022 ലെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു. 2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് സിദ്ധരാമയ്യക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം.ബി പാട്ടീൽ, രാമലിംഗ റെഡ്ഡി എന്നിവർക്ക് […]
‘അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലർ’ പുൽപ്പള്ളി സംഘർഷത്തിൽ വിവാദ പരാമർശവുമായി ബിജെപി നേതാവ്
പുൽപ്പള്ളി സംഘർഷത്തിൽ വിവാദ പരാമർശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു. അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലർ സംഘർഷം ഉണ്ടായത് അവരുടെ ആഹ്വാനപ്രകാരം. ഇവർക്കെതിരെ പൊലീസ് കേസെടുത്തില്ല. അന്വേഷണം ഏകപക്ഷീയമെന്നും കെ പി മധു പറഞ്ഞു. പുൽപ്പള്ളി സംഘർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.അതേസമയം കഴിഞ്ഞ ദിവസം […]
“ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല; കെ ടി ജലീൽ എംഎൽഎ
അബൂദാബിയിൽ പണി പൂർത്തിയായ “ബാപ്സ്” ഹിന്ദു ക്ഷേത്രത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീൽ എംഎൽഎ. “ബാപ്സ്” ഹിന്ദു ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 1997 ഏപ്രിൽ അഞ്ചിന് ഷാർജ സന്ദർശിച്ച സ്വാമി മഹാരാജാണ് മധ്യപൗരസ്ത്യ ദേശത്ത് ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചതും തൻ്റെ ആഗ്രഹം സഹപ്രവർത്തകരുമായി പങ്കുവെച്ചതും. അന്ന് ആർക്കും സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന കാര്യമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് എന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. താൻ […]
മസാല ബോണ്ട് കേസ്; ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് പരിഗണിക്കും
മസാലബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കിഫ്ബിയും തോമസ് ഐസക്കും മറുപടി നൽകുക. കോടതി മുന്നോട്ടുവച്ച നിർദേശവുമായി സഹകരിക്കുമോ എന്ന കാര്യം ഇന്ന് ഇരുകൂട്ടരും ഹൈക്കോടതിയെ അറിയിക്കും. മുന്നോട്ടുവച്ച ഉപാധികൾ ഇരുകൂട്ടരും അംഗീകരിച്ചില്ലെങ്കിൽ കേസിന്‍റെ മെറിറ്റ് പരിഗണിച്ച് വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ ? ഡിഎംകെയുമായി കൈകോർക്കുമെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക. അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമൽ ഹാസനും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. മക്കൽ നീതി മയ്യത്തിന് ഡിഎംകെ ഒരു സീറ്റ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ MNM ന്റെ ടോർച്ച്‌ലൈറ്റ് ചിഹ്നത്തിൽ തന്നെ കമൽ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. തമിഴ്‌നാട്ടിലെ പ്രധാന […]