തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing ) ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് […]
Author: Tomy Thondamkuzhy
സിംഗപ്പൂർ ബാങ്കിൽ 117 കോടിയോളം നിക്ഷേപം; ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായി പണം നിക്ഷേപിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്
ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായാണ് പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിൽ ഉള്ളത് 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം. (Guruvayur Devaswom invested money against the rules) സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ 117 കോടിയോളം നിക്ഷേപം. ഇസാഫിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപ. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; […]
‘എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ല, പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു’; വെളിപ്പെടുത്തലുമായി എ.സുരേഷ്
വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് ട്വന്റി ഫോറിനോട്. പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. എന്നാൽ താനാണ് പാർട്ടിക്കെതിരെ ഒന്നും പറയരുതെന്ന് വിഎസിനോട് പറഞ്ഞതെന്ന് സുരേഷ് വെളിപ്പെടുത്തി. ( a suresh on relationship with vs achuthanandan ) വിഎസിന്റെ […]
ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരക; ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്: വിഡിയോ
ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരകയോട് ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മിറർ നൗ നടത്തിയ ചർച്ചയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (Israeli panelist anchor saree) മിറർ നൗ എക്സിക്യൂട്ടിവ് എഡിറ്റർ ശ്രേയ ധൗണ്ഡിയാൽ നയിച്ച ചർച്ചയിലാണ് ഇസ്രയേലി പാനലിസ്റ്റ് ഫ്രെഡെറിക്ക് ലാൻഡാവു അവതാരികയുടെ സാരിയുടെ നിറത്തിൽ ചൊടിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള സാരി അണിഞ്ഞത് പലസ്തീനെ പിന്തുണയ്ക്കാനാണെന്ന തരത്തിൽ ഫ്രെഡെറിക്ക് […]
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ തകർത്തു; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റൺസിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ വിജയലക്ഷ്യം മറികടന്നു. കരുത്തുറ്റ കേരള ബൗളിംഗ് നിരയ്ക്കെതിരെ ബീഹാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. 32 പന്തിൽ 37 റൺസ് നേടിയ ഗൗരവ് ആണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ […]
‘മത്സരയോട്ടം,സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണം’; സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി
സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.(Antony Raju on private bus cameras instalation) എല്ലാ ബസുകളിലും ക്യാമറകൾ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാൻ നിർദേശം കൊടുത്തത്. അതിന്റെ കാലാവധി ഒക്ടോബർ 31 ന് കഴിയും. നവംബർ 1 ന് മുമ്പ് സീറ്റ് ബെൽറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ […]
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4623 രൂപയാണ്. ( gold rate increased by 200 rs ) ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ […]
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]
ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്
കനത്ത മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതം കൂടിയാണ് പശ്ചിമേഷ്യന്‍ യുദ്ധം അടയാളപ്പെടുത്തുന്നത്. ഗാസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ കനത്തനഷ്ടപ്പെട്ടതിന് പിന്നാലെ മനുഷ്യാവകാശ സംഘടനകളും യുഎന്നുമടക്കം ശക്തമായി അപലപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷംഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടല്‍ വക്കിലാണ്.(Gaza’s only cancer hospital could shut down) ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് പ്രദേശത്ത് കടുത്ത ക്ഷാമമാണ് […]
നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന്
അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് നടക്കും രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് സംസ്‌കാരം. കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിലും, ഫാസില്‍ ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. 71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ […]












