Football

നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി. ( neymar’s injury is serious says medical report ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം […]

National

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. ( priyanka gandhi at rajasthan today ) അതേസമയം, മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. അതിനിടെ വസുന്ധര രാജയോട് ബിജെപി […]

National

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല; 227 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും, ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്.സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. 88 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക യാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്.നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെ മാറ്റി, പുതിയ സ്ഥാനാർഥി കളെ രണ്ടാം പട്ടികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടിൽ കടുത്ത വർഷം രേഖപ്പെടുത്തി സമാജ് […]

Kerala

ലോക്കപ്പിലെ കൊടിയ പീഡനം; മരിച്ചെന്ന് കരുതി വി.എസിനെ മറവ് ചെയ്യാൻ കൊണ്ടുപോയ കള്ളൻ തിരിച്ചറിഞ്ഞ ജീവിന്റെ തുടിപ്പ്….വി.എസിന്റെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്ന പുന്നപ്ര വയലാർ സമരം

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാർ സമരമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടർന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം സഖാവ് വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ജ്വലിപ്പിച്ചുനിർത്തി. ( vs achuthanandan brutally thrashed in jail punnapra vayalar strike ) ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയർത്തിയ കർഷക തൊഴിലാളികൾക്കെതിരെ അതിക്രൂരമായ അടിച്ചമർത്തലാണ് സർ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. 1946 ഒക്ടോബർ 24ന് ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പുന്നപ്ര […]

HEAD LINES Kerala

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട […]

Technology

5.5 ലക്ഷം വരെ ശമ്പളം: അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി കുളക്കട പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി

കൊല്ലം: കുളക്കട പഞ്ചായത്ത് ആഗോള കമ്പനികളുടെ തൊഴിൽ ഹബ്ബാകുന്നു. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആ‍‍ർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കന്പനികൾ തൊഴിൽ അവസരമൊരുക്കുന്നത്. തിരക്ക് പിടിച്ച മെട്രോ നഗരങ്ങളിൽ കണ്ടിട്ടുള്ള തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തിലേക്കും മാറുകയാണ്. ഇതിന്റെ ആദ്യ ചുവടാണ് കൊട്ടാരക്കര കുളക്കട പഞ്ചായാത്തിൽ യാഥാർത്ഥ്യമായത്. കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആ‍‍ർ […]

Kerala

വീണ വിജയന്‍റെ സ്ഥാപനം ജിഎസ്ടി അടച്ചോ? ചോദ്യത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്, വിശദീകരണം ഇങ്ങനെ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്‍റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല. വീണ വിജയന്‍റെ സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ […]

India

സച്ചിൻ പൈലറ്റും താനും ഒറ്റക്കെട്ട്; മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ആഗ്രഹമുണ്ട്: അശോക് ഗെലോട്ട്

ജയ്‌‌പൂർ: രാജസ്ഥാനിൽ കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്‍റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട്ട് പ്രതികരിച്ചു. താനും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരും പോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും […]

Kerala

അട്ടപ്പാടി വനത്തിനുള്ളിൽ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെൽവിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയൻ ജ്യേഷ്ഠ സഹോദരനാണ്. കുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് […]

HEAD LINES Kerala

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോർജ്

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. (Nipah antibody confirmed in bat samples; Veena George) ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി […]