സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് […]
Author: Tomy Thondamkuzhy
ബിജെപി സഖ്യം ചേരാനുള്ള ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി തീരുമാനമില്ലാതെയെന്ന് മാത്യു ടി തോമസ്
ബിജെപി സഖ്യം ചേരാനുള്ള ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി തീരുമാനമില്ലാതെയാണെന്ന് മാത്യു ടി തോമസ്. ഒരു ഫോറത്തിലും ചർച്ചയിൽ ചെയ്യാതെയാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടെന്ന പരാമർശം രസകരമായ വാർത്തയാണെന്നും പ്രായാധിക്യം മൂലമുള്ള പിഴവ് സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ദേവഗൗഡ ചർച്ച നടത്തിയിട്ട് വർഷങ്ങളായി. അങ്ങനെ ഒരു കാര്യമേ ഇല്ലെന്നും ആ നയത്തോട് ഒപ്പമില്ല. അധ്യക്ഷൻ്റെ നിലപാട് പാർട്ടി നിലപാടല്ലെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു. കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്നായിരുന്നു എച്ച് […]
സംസ്ഥാന സ്കൂൾ കായികമേള അവസാന ലാപ്പിൽ; പാലക്കാട് ബഹുദൂരം മുന്നിൽ
സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനവും പാലക്കാടിന്റെ കുതിപ്പ്. 200 പോയിന്റ് പാലക്കാട മറികടന്നു. കിരീടം ഏകദേശം പാലക്കാട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാലും അട്ടിമറി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മിക്ക മത്സരങ്ങളിലും പാലക്കാടിന് മുൻതൂക്കം തുടരുകയാണ്. അവസാനദിവസവും റെക്കോർഡുകൾക്കും കുറവില്ല. കാസറഗോഡ് നിന്നുള്ള സർവെൻ രണ്ടു റെക്കോർഡുകളാണ് നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്ന സർവെൻ ഇന്ന് സീനിയർ വിഭാഗം ഷോട്പുട്ടിൽ മീറ്റ് റെക്കോർഡ് നേടി. കാസർഗോഡ് കുട്ടമ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ് സർവൻ. കോതമംഗലം സെൻറ് […]
‘മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ട്; പട്ടികയിൽ സാധാരണക്കാരെ ഉൾപ്പെടുത്തരുത്’; സി വി വർഗീസ്
മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കോൺഗ്രസ് നേതാക്കളുടെ ഉൾപ്പടെ പേര് പറഞ്ഞാണ് ആരോപണം. മറ്റ് ഭൂമിയില്ലാത്ത ഉപജീവനമാർഗമില്ലാത്തവരെ കുടിയൊഴിപ്പിക്കാൻ സിപിഐഎം അനുവദിക്കില്ലന്നും സി വി വർഗീസ് കോൺഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, പി പി തങ്കച്ചൻ, എ കെ മണി എന്നിവരുടേത് ഉൾപ്പെടെ 17 വൻ കിട കൈയ്യേറ്റങ്ങളുണ്ടെന്നാണ് സി വി വർഗീസ് പറയുന്നത്. കോൺഗ്രസ് നേതാക്കളെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയാണ് സിപിഐഎം ജില്ലാ […]
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും.(New feature Multiple Accounts two WhatsApp Accounts on One Phone) രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും […]
മൂന്ന് തരം പല്ല് തേക്കൽ, എണ്ണ തേച്ച് കുളി…ഇടുന്ന ചെരുപ്പ് മുതൽ പണം സൂക്ഷിക്കുന്നതിന് വരെ ചിട്ട; വി.എസിന്റെ ജീവിതചര്യയെ കുറിച്ച് മുൻ പി.എസ്
കൗതുകങ്ങൾ നിറഞ്ഞതാണ് ജനനായകനായ വി.എസിന്റെ ജീവിതചര്യ. രാവിലെ എണ്ണതേച്ച് വെയിൽ കായുന്നതിൽ തുടങ്ങുന്നതാണ് ദിനാരംഭം. ചെരുപ്പുകളോടുള്ള അടങ്ങാത്ത ഇഷ്ടവും കുട്ടനാടൻ പുഴമീനിന്റെ രുചിയും വി.എസിന് എന്നും ബലഹീനതയാണ്. ( former ps reveals about VS achuthanandan’s daily habits ) പ്രായമേറിയപ്പോഴും വി.എസിലെ യുവത്വം പിടിച്ചു നിറുത്തിയത് മുടങ്ങാത്ത ദിനചര്യകളും ആരോഗ്യ സംരക്ഷണവുമാണെന്ന് അദ്ദേഹത്തിന്റെ മുൻ പി.എസ് എ.ജി. ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു. ‘രാവിലെ എഴുനേറ്റാൽ കുറച്ച് നേരം അദ്ദേഹം യോഗ ചെയ്യും. പല്ല് തേക്കുന്നതിന് […]
സാധാരണക്കാന്റെ നീട്ടി കുറുക്കിയ ഭാഷ, പ്രസംഗങ്ങൾ ചെന്നുതൊട്ടത് ജനഹൃദയങ്ങളിൽ…പ്രായം തളർത്താത്ത പോരാളിയാണ് വി.എസ്
വി.എസ്സിനോളം വലിയൊരു ജനകീയ നേതാവ് സമീപകാല കേരള ചരിത്രത്തിലില്ല. അടുത്തൊരു ദശാബ്ദത്തിനിടയിൽ അതിന് സാധ്യതയുമില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുത്ത വേദികളിലെല്ലാം ജനം തടിച്ചുകൂടി. പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് അന്നും ഇന്നും. ( vs speeches garnered wide public attention ) വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി. എല്ലാ വിഭാഗം ജനങ്ങൾക്കും താദാത്മ്യപ്പെടാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടികൾ, യുവതികൾ, മുതിർന്നവർ… ഏത് പ്രായക്കാർക്കും ഈ മനുഷ്യനോട് മനസ് തുറക്കാൻ […]
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. ( vizhinjam first set of crane unloaded ) രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ 15നാണ് വിഴിഞ്ഞം […]
ഒന്നാമൻ മരുതി തന്നെ; ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ടു
ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ട് മാരുതി സുസുക്കി. ചെറു കാറുകളും എസ്‍യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തിൽ എത്തിച്ചത്. ടൂ പെഡൽ ഓട്ടോമാറ്റിക് കാർ ടെക്‌നോളജിയെ ജനകീയമാക്കിയതിൽ വലിയ പങ്കാണ് മാരുതിക്കുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.(Maruti Suzuki Cross 10 Lakh Automatic Car Sales Milestone) എഎംടി, 4 സ്പീഡ് ടോർക് കൺവേർട്ടർ, 6 സ്പീഡ് ടോർക് കൺവേർട്ടർ, ഇ–സിവിടി എന്നീ ഗിയർബോക്സുകളാണ് മാരുതിക്കുള്ളത്. നിലവിൽ 16 മോഡലുകളിൽ […]
പിക്‌സൽ സ്മാർട്‌ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയുമായി ഗൂഗിൾ
സാംസങ്, ആപ്പിൾ എന്നീ വൻ ബ്രാൻഡുകൾക്ക് പിന്നാലെ ഗൂഗിളും ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു. പിക്‌സൽ 8 സ്മാർട്‌ഫോണുകളാണ് ഇന്ത്യയിൽ നിർമിക്കുക. 2024-ൽ ഇവ വിപണിയിൽ എത്തിക്കുകയും ചെയ്യും. ഈ മാസം ആദ്യമാണ് ഇന്ത്യയിലും മറ്റ് വിപണികളിലുമായി പിക്‌സൽ 8 സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചത്.(Google Announces Plan to Manufacture Pixel Phones in India) ഗൂഗിൾ ഫോണുകളുടെ ഇന്ത്യയിലെ നിർമാണത്തിന് പുറമേ സുപ്രധാനമായ ഒട്ടനവധി പ്രഖ്യാപനങ്ങൾ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഉണ്ടായിട്ടുണ്ട്. ഗൂഗിൾ മാപ്‌സിന്റെ […]












