കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ്‍ കാലങ്ങള്‍’ എക്‌സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.(Veena George on keraleeyam exhibition) കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ […]
Author: Tomy Thondamkuzhy
സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്
സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും വിലക്ക് ബാധകമാണ്. ( The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists ) ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് അനധികൃത താൽക്കാലിക നിയമനങ്ങൾക്ക് വിലക്കിയത്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി, […]
മാക്സ്‌വെലിനു പരുക്ക്; മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങി: ഓസ്ട്രേലിയക്ക് തിരിച്ചടി
ഓസ്ട്രേലിയയുടെ ലോകകപ്പ് സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി മിച്ചൽ മാർഷിൻ്റെ മടങ്ങിപ്പോക്കും മാക്സ്‌വെലിൻ്റെ പരുക്കും. വ്യക്തിപരമായ കാരണങ്ങളാൽ മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഗ്ലെൻ മാക്സ്‌വലിന് ഗോൾഫ് കോഴ്സിൽ വച്ച് പരുക്കേറ്റു. ഇരുവരും ഈ മാസം നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് വിവരം. സുപ്രധാന താരങ്ങളായ ഇരുവരും ഇല്ലാതെയിറങ്ങുന്നത് ഓസീസിന് കനത്ത തിരിച്ചടിയാകും. മിച്ചൽ മാർഷും ഗ്ലെൻ മാക്സ്‌വെലും പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരെ മാർക്കസ് സ്റ്റോയിനിസും കാമറൂൺ ഗ്രീനും തിരികെ എത്തിയേക്കും. എങ്കിലും മാർഷിൻ്റെയും മാക്സ്‌വെലിൻ്റെയും അഭാവം ഓസീസിനെ […]
അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി
അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി. ഇന്ന് മുതൽ ചികിത്സ.വെറ്റനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ.വനപാലകർ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകർ പറയുന്നത്. ( agali baby elephant being treated at dhoni ) കഴിഞ്ഞ 26നാണ് കൂട്ടംതെറ്റിയ നിലയിൽ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയിൽ കണ്ടെത്തിയതത്.രോഗബാധയെ തുടർന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകർ കണ്ടെത്തുമ്പോൾ പൊക്കിൾകൊടിയിൽ മുറിവും […]
‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്
തന്റെ പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു. Vincy Aloshious എന്ന പേരില്‍ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റി കഴിഞ്ഞു.(Vincy Aloshious Change her name to Win C Aloshious) iam Win c എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന […]
ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെ സുധാകരൻ
ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. (sudhakaran governor pinarayi vijayan) കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ. ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയം കേരളത്തിൻറെ പേരിൽ നടക്കുന്ന പച്ചയായ ധൂർത്തെന്നും കെ സുധാകരൻ ആരോപിച്ചു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രിം […]
‘ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേത്’; മുഖ്യമന്ത്രി
ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ് എ പി ഗ്രൗണ്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ആവശ്യത്തിന് അംഗങ്ങളെ സേനയിൽ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 7 വർഷത്തിൽ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമാണ്. രാജ്യത്ത് കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരള […]
മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം
മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. (manipur mob steal weapons) മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ […]
ദുരിതപൂർണമായി ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു
യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയിൽ ഇന്റർനെറ്റും ടെലിഫോൺ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീൻ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അൽഷിഫ ആശുപത്രി.(Gaza’s Al-shifa hospital almost stopped its functioning) അൽഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ഗസ്സയിലെ പലസ്തീൻ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററിൽ കഷ്ടിച്ച് പ്രവർത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും […]
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: രോഹിതിൻ്റെ തട്ടകത്തിൽ ഇന്ന് ആവേശപ്പോര്
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. മുംബൈ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക. (srilanka india world cup) ആറ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ടൂർണമെൻ്റിലെ കരുത്തരായ ടീം. ടൂർണമെൻ്റിൽ ഇന്നുവരെ പരാജയമറിയാത്ത ഒരേയൊരു ടീം. […]












