HEAD LINES Kerala

ആദിവാസികൾ പ്രദർശന വസ്തുക്കളല്ല; ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ […]

Cricket Sports

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാവുക. ശ്രീലങ്കയ്‌ക്കെതിരയുള്ള മത്സരത്തിലായിരുന്നു പരുക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. 11ന് ഓസ്‌ട്രേലിയക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. ‘ ഷാക്കിബിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് ഏറു കൊണ്ട് പരിക്കേറ്റു. ടേപ്പിന്റെയും വേദന സംഹാരിയുടെയും സഹായത്തിലാണ് അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നത്..എക്‌സറേയില്‍ അദ്ദേഹത്തിന്റെ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നാല് ആഴ്ചയോളം വിശ്രമം വേണ്ടിവരും. അദ്ദേഹം ഇന്ന് […]

National

“ജനസേവനത്തിനാണ് ഞാൻ ജനിച്ചത്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും മോദി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിനാണ് താൻ ജനിച്ചത്. ജനങ്ങളെ സേവിക്കാനുള്ള ജോലി തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ മോദി ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വർദ്ധിക്കുകയാണ്. നക്സൽ […]

HEAD LINES Kerala

പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തി, നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ. നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ […]

Kerala

മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ചെന്നൈയിലെ ടിഎംഎസ്‌സിഎൽ സംഭരണ കേന്ദ്രവും സ്വകാര്യ കമ്പനിയുടെ സംഭരണ കേന്ദ്രവും സന്ദർശിച്ച ശേഷം കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. 10 ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം. അഞ്ചു ദിവസത്തെ ഇടവേളകളില്‍ മൂന്ന് മരുന്നു സംഭരണ കേന്ദ്രങ്ങളാണ് കത്തിയമര്‍ന്നത്. തിരുവനന്തപുരം തുമ്പയിലെ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിശദമായ […]

Entertainment Latest news

‘കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു’; പിണറായി വിജയൻ

നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.(Pinarayi Vijayan Birthday wish Kamal Haasan) മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം […]

HEAD LINES Kerala

ഗൗരീശപട്ടം ശങ്കരൻ നായരുടെ സംഭാവന മഹത്തരം: ഡോ. ജോർജ് ഓണക്കൂർ

നർമ മധുരമായ കവിതകളിലൂടെ മലയാള നർമ സാഹിത്യ ലോകത്തിനു ഗൗരീശപട്ടം ശങ്കരൻ നായർ മികച്ച സംഭാവന നൽകിയെന്ന് നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. അന്നം പരബ്രഹ്മം ട്രസ്റ്റ് ഇന്നലെ ഗൗരീശപട്ടം ശങ്കരൻ നായരുടെ വസതിയായ ഗോകുലത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ ഗൗരീശപട്ടത്തെ തന്‍റെ പേരിന്‍റെ സമവാക്യമായി മാറ്റുവാൻ ഗൗരീശപട്ടം ശങ്കരൻ നായർ എന്ന കവിക്കു സാധിച്ചു എന്നും ജോർജ് ഓണക്കൂർ പറഞ്ഞു. ഒരു കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കവികളിലെ ഹീറോ ആയിരുന്നു […]

Cricket

വെർട്ടിഗോ അസുഖത്താൽ ബുദ്ധിമുട്ടുകയാണെന്ന് സ്റ്റീവ് സ്മിത്ത്; ഇന്ന് കളിക്കുമോ എന്നതിൽ സംശയം

വെർട്ടിഗോ അഥവാ തലചുറ്റൽ അസുഖത്താൽ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. അഫ്ഗാനിസ്താനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ താരം ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇന്നലെ പരിശീലനത്തിനിടെ കുറച്ചുസമയം നെറ്റ്സിൽ ബാറ്റ് ചെയ്തെങ്കിലും പിന്നീട് വെർട്ടിഗോയിൽ താരം ബുദ്ധിമുട്ടിയിരുന്നു. നിലത്തേക്കിരുന്ന താരം പിന്നീട് കസേരയിലിരിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട് നിലത്തേക്ക് കിടക്കുന്ന സ്മിത്ത് പരിശീലനം മതിയാക്കി മടങ്ങുകയും ചെയ്തു. ഈ […]

HEAD LINES Kerala

പറയാനുള്ളത് കോടതിയിൽ പറയും, മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ; ഗവർണർ

സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ല. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. പറയാനുള്ളത് കോടതിയിൽ പറയും. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. […]

Cricket HEAD LINES

ആർക്കും വിക്കറ്റില്ല, ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് എന്തുകൊണ്ട്? എന്താണ് ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം?

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി (Timed Out) പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ ഒരു ഔട്ടോ? എന്നു ചിന്തിച്ചവരും ഉണ്ടാകും. ആഞ്ചലോ മാത്യൂസിനെ ‍ടൈംഡ് ഔട്ടാക്കാനുള്ള കാരണങ്ങൾ എന്താകും. എന്തായിരിക്കും ടൈംഡ് ഔട്ട് നിയമം പറഞ്ഞു വെക്കുന്നത്.(What is timed out rule in […]