സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിച്ചാണ് കല്യാണി വിട വാങ്ങിയത്.എട്ടര വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് സേനയിലെ പ്രിയപ്പെട്ടവരെ വിട്ട് അവള്‍ പോയത്. ഈ കാലയളവില്‍ കല്യാണിയുടെ എത്രയോ നിര്‍ണ്ണായക കണ്ടെത്തലുകളാണ് സേനയുടെ അഭിമാനം കാത്തത്ത്. വയറിലുണ്ടായ ഒരു ട്യൂമര്‍ നീക്കാന്‍ ശാസ്ത്രക്രിയ നടത്തി, പക്ഷേ പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് അവള്‍ മരണത്തിന് […]
Author: Tomy Thondamkuzhy
ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ല; നായക റോളിൽ വിളിച്ചാൽ നോക്കാം; മന്‍സൂര്‍ അലി ഖാന്‍
ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടൻ മന്‍സൂര്‍ അലി ഖാന്‍. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്‍റെ പ്രസ്താവന. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് […]
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ. 2024 ജനുവരി 11 ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. മൂന്ന് മത്സരങ്ങൾ അടങ്ങുന്നതാണ് ടി20 പരമ്പര. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇന്ന് പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലാണ് അഫ്ഗാൻ പരമ്പര. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങൾ. ആദ്യ കളി മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങൾ യഥാക്രമം […]
“തുടരാൻ പ്രയാസമാണ്”; അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നൽകി ലയണൽ സ്കലോണി
അർജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുന്നതായി സൂചന നൽകി ലയണൽ സ്കലോണി. കഴിഞ്ഞ രണ്ട് വർഷമായി ടീം പുലർത്തുന്ന നിലവാരം മുന്നോട്ടും നിലനിർത്താൻ പ്രയാസമാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. ടീമിന് ഊർജസ്വലനായ ഒരു പരിശീലകനെ ആവശ്യമുണ്ടെന്നും ഖത്തർ ലോകകപ്പ് കിരീടത്തിലേക്ക് ആൽബിസെലെസ്റ്റിനെ നയിച്ച സ്കലോണി പറഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ 1-0ന് വിജയിച്ചതിന് പിന്നാലെയാണ് സ്കലോണിയുടെ പ്രതികരണം. ‘പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ് ഇപ്പോൾ. കളിക്കാർക്ക് സാധ്യമായതെല്ലാം എനിക്ക് തന്നു. ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു […]
കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന; മരക്കാനയിലും നാണംകെട്ട് ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന. 63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ തകർപ്പൻ ഗോളിലാണ് അർജന്റീനയുടെ വിജയം. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 81-ാം മിനിറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ 10 പേരുമായാണ് കളിച്ചത്. അർജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിനാണ് […]
താത്ക്കാലിക ഷെഡ്ഡില്‍ തീപടര്‍ന്നു; ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി
വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന്‍ മരിച്ചിരുന്നു.വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.വെള്ളന്‍ സംഭവസ്ഥലത്തുവച്ചുതന്നെ […]
12 കോടി ആർക്കാകും?, നാലുപേർക്ക് ഒരു കോടി വീതം; പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്.കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും. മൂന്ന് […]
ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തലിന് കരാർ; 50 ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസുമായി ധാരണ; 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കും
ഗസ്സയിൽ നാലുദിവസം വെടിനിർത്തലിന് കരാർ. തീരുമാനം ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു. 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ബന്ദികളുടെ മോചനത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ഇടപെട്ടു. മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് ഇറക്കിയ പ്രസ്താവനയിലും 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്ന് പരാമർശിക്കുന്നുണ്ട്. ഏഴാഴ്ച നീണ്ട സമ്പൂർണയുദ്ധത്തിന് […]
അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; മത്സരം വൈകി
ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം നടത്തി. ഇതോടെ ലയണൽ മെസ്സിയും സംഘവും ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി; കണ്ണൂരില്‍ അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
ട്രെയിനില്‍ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. […]












