ക്രിക്കറ്റ് കളിക്കാരെ പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേരുണ്ട് ശബരിമല പതിനെട്ടാംപടിക്ക് താഴെ. എതിരെ വരുന്നത് പന്തിന് പകരം നാളികേരമാണ്.ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഉടക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണ് കൊല്ലം കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും. നാളികേരം കോരി മാറ്റുന്നതിനിടെ ഉടക്കുന്നവ തെറിച്ചുവന്ന് തലയും മുഖവും കേടാവേണ്ടെന്ന് കരുതിയാണ് ഹെൽമറ്റ് വച്ചിരിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ അയ്യപ്പന്മാർ എറിഞ്ഞുടക്കുന്ന നാളികേരങ്ങൾ കോരി മാറ്റുന്ന ജോലിക്കാരാണ്. പതിനെട്ടാംപടി […]
Author: Tomy Thondamkuzhy
‘എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം’; കൈഫിന് മറുപടിയുമായി വാർണർ
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന് മറുപടിയുമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം. ആ ഒറ്റ ദിവസത്തെ പ്രകടനമാണ് വിജയിയെ തീരുമാനിക്കുകയെന്നും വാർണർ പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും, മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്ന് അംഗീകരിക്കാനാകില്ലെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്. ‘എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ്. പ്രശ്നം എന്തെന്നാൽ കടലാസിലെ കരുത്തല്ല, നിർണായക മത്സരങ്ങളിൽ നന്നായി കളിക്കുക എന്നതിനാണ് പ്രധാനം. അതുകൊണ്ടാണ് അതിനെ ഫൈനൽ എന്ന് […]
നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി ഗംഭീർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മെന്ററായി ഗംഭീറിനെ നിയമിച്ചു. 2012ലും 2014ലും കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഗംഭീർ. കെകെആർ വിട്ടതിന് ശേഷം, കഴിഞ്ഞ രണ്ട് സീസണുകളായി ഗംഭീർ ലഖ്നൗ സൂപ്പർജയന്റ്‌സിന്റെ ഉപദേശകനായിരുന്നു. രണ്ട് സീസണുകളിലും പ്ലേ ഓഫിൽ എത്തിയിട്ടും ലഖ്നൗവിന് മുന്നേറാനായില്ല. ഇതോടെയാണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ടി20 ലോകകപ്പ് ജേതാവുമായ ജസ്റ്റിൻ ലാംഗറിനെ ടീം […]
കോലിയല്ല, ഇത്തവണ രാഹുല്‍; പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ്ങെന്ന് ഗംഭീര്‍
ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 […]
കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം
കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം അനുവദിച്ചു. നഷ്ടപരിഹാര തുക കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പൊൻകുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം അനുവദിച്ചത്.ഇന്നലെയായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറിൽ […]
എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ
നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിന് രണ്ടാം തവണയും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം […]
ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ടിവി ഓഫാക്കി; അച്ഛൻ മകനെ ചാർജർ ഉപയോഗിച്ച് കൊലപ്പെടുത്തി
ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിൽ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാൺപൂർ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മർദിച്ചപ്പോൾ […]
‘ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ പ്രകടനം ദഹിക്കുന്നില്ല’; രൂക്ഷ വിമർശനവുമായി ഷമി
മുൻ പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ചില കളിക്കാർക്ക് തൻ്റെ ബൗളിംഗ് ദഹിക്കുന്നില്ല. തങ്ങളാണ് ഏറ്റവും മികച്ചതെന്നാണ് അവർ സ്വയം കരുതുന്നത്. എന്നാൽ കൃത്യസമയത്ത് മുഴുവൻ കഴിവും പുറത്തെടുക്കുന്നവരാണ് മികച്ചവരെന്നും ഷമി പറഞ്ഞു. ലോകകപ്പിൽ ഇന്ത്യക്ക് പ്രത്യേക പന്ത് നൽകിയെന്നടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യൻ പേസർ. ‘ഒരു കാരണവുമില്ലാതെ ചിലർ വിവാദം ഉണ്ടാക്കുകയാണ്. വ്യത്യസ്ത കമ്പനികളിൽ നിന്ന് വ്യത്യസ്തമായ പന്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ എങ്ങനെയാണ് പന്ത് […]
പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്
കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.(Pooja Bumper lottery 2023 results) തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. […]
കേരളത്തിൽ 5 ദിവസം മഴ ശക്തമാകും; രണ്ട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു […]












