India National

‘ഹലാൽ ഉത്പന്നങ്ങളുടെ നിരോധനം പൊതുതാത്പര്യം മുൻ നിർത്തി’; വിലക്ക് പിൻവലിക്കില്ലെന്ന് യു.പി സർക്കാർ

ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിൻവലിക്കില്ലെന്ന് ഉത്തർപ്രദേശ്.നിരോധനം പൊതുതാത്പര്യം മുൻ നിർത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.ഹലാൽ സർട്ടിഫിക്കറ്റുകൾ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നതായ് കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പണം നല്‍കാത്തവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തർപ്രദേശ് സർക്കാർ കൂത്തിച്ചേർത്തു. ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച യോഗി സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് […]

Entertainment Movies

സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെച്ച് അൻജന ഫിലിപ്പും വി.എ ശ്രീകുമാറും; സിനിമാ സംരംഭത്തിന്റെ ലോ​ഗോ മോഹൻലാൽ പ്രകാശനം ചെയ്തു

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകൻ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോ​ഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പാലക്കാട് ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി.എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. […]

India Kerala

ക്രിക്കറ്റ് കളിക്കാരെപ്പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേർ; ശബരിമല പതിനെട്ടാംപടിക്ക് സമീപം

ക്രിക്കറ്റ് കളിക്കാരെ പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേരുണ്ട് ശബരിമല പതിനെട്ടാംപടിക്ക് താഴെ. എതിരെ വരുന്നത് പന്തിന് പകരം നാളികേരമാണ്.ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഉടക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണ് കൊല്ലം കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും. നാളികേരം കോരി മാറ്റുന്നതിനിടെ ഉടക്കുന്നവ തെറിച്ചുവന്ന് തലയും മുഖവും കേടാവേണ്ടെന്ന് കരുതിയാണ് ഹെൽമറ്റ് വച്ചിരിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ അയ്യപ്പന്മാർ എറിഞ്ഞുടക്കുന്ന നാളികേരങ്ങൾ കോരി മാറ്റുന്ന ജോലിക്കാരാണ്. പതിനെട്ടാംപടി […]

Cricket Sports

‘എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം’; കൈഫിന് മറുപടിയുമായി വാർണർ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന് മറുപടിയുമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം. ആ ഒറ്റ ദിവസത്തെ പ്രകടനമാണ് വിജയിയെ തീരുമാനിക്കുകയെന്നും വാർണർ പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും, മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്ന് അംഗീകരിക്കാനാകില്ലെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്. ‘എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ്. പ്രശ്നം എന്തെന്നാൽ കടലാസിലെ കരുത്തല്ല, നിർണായക മത്സരങ്ങളിൽ നന്നായി കളിക്കുക എന്നതിനാണ് പ്രധാനം. അതുകൊണ്ടാണ് അതിനെ ഫൈനൽ എന്ന് […]

Cricket Sports

നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മെന്ററായി ഗംഭീറിനെ നിയമിച്ചു. 2012ലും 2014ലും കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഗംഭീർ. കെ‌കെ‌ആർ വിട്ടതിന് ശേഷം, കഴിഞ്ഞ രണ്ട് സീസണുകളായി ഗംഭീർ ലഖ്നൗ സൂപ്പർജയന്റ്‌സിന്റെ ഉപദേശകനായിരുന്നു. രണ്ട് സീസണുകളിലും പ്ലേ ഓഫിൽ എത്തിയിട്ടും ലഖ്നൗവിന് മുന്നേറാനായില്ല. ഇതോടെയാണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ടി20 ലോകകപ്പ് ജേതാവുമായ ജസ്റ്റിൻ ലാംഗറിനെ ടീം […]

Cricket Sports

കോലിയല്ല, ഇത്തവണ രാഹുല്‍; പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ്ങെന്ന് ഗംഭീര്‍

ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 […]

India Kerala

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം അനുവദിച്ചു. നഷ്ടപരിഹാര തുക കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പൊൻകുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം അനുവദിച്ചത്.ഇന്നലെയായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറിൽ […]

India National

എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിന് രണ്ടാം തവണയും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം […]

Cricket Crime News India National Sports

ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ടിവി ഓഫാക്കി; അച്ഛൻ മകനെ ചാർജർ ഉപയോഗിച്ച് കൊലപ്പെടുത്തി

ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിൽ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാൺപൂർ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മർദിച്ചപ്പോൾ […]

Cricket Sports

‘ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ പ്രകടനം ദഹിക്കുന്നില്ല’; രൂക്ഷ വിമർശനവുമായി ഷമി

മുൻ പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ചില കളിക്കാർക്ക് തൻ്റെ ബൗളിംഗ് ദഹിക്കുന്നില്ല. തങ്ങളാണ് ഏറ്റവും മികച്ചതെന്നാണ് അവർ സ്വയം കരുതുന്നത്. എന്നാൽ കൃത്യസമയത്ത് മുഴുവൻ കഴിവും പുറത്തെടുക്കുന്നവരാണ് മികച്ചവരെന്നും ഷമി പറഞ്ഞു. ലോകകപ്പിൽ ഇന്ത്യക്ക് പ്രത്യേക പന്ത് നൽകിയെന്നടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യൻ പേസർ. ‘ഒരു കാരണവുമില്ലാതെ ചിലർ വിവാദം ഉണ്ടാക്കുകയാണ്. വ്യത്യസ്ത കമ്പനികളിൽ നിന്ന് വ്യത്യസ്തമായ പന്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ എങ്ങനെയാണ് പന്ത് […]