എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു.
Author: Tomy Thondamkuzhy
‘എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’; ഡയറക്ടറിലൂടെയാണ് കഥയെ മനസിലാക്കുന്നത്; വിജയ് സേതുപതി
ഒരിക്കലും ഒരു കാര്യത്തിലും അധികം നേരം ഫോക്കസ് ചെയ്യാൻ കഴിയാത്ത ആളാണ് താനെന്ന് വിജയ് സേതുപതി. ഒരു ബുക്ക് വായിച്ചാൽ പോലും കുറച്ച് പേജ് വായിച്ച ശേഷം അത് അവിടെയിട്ട് പോകും. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്. നടി ഖുശ്ബു ആയിരുന്നു അവതാരക.മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം ‘എനിക്ക് എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും […]
മുൻ വിൻഡീസ് താരം മർലോൺ സാമുവൽസിന് ആറ് വർഷം വിലക്ക്
വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം മർലോൺ സാമുവൽസിന് ആറ് വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി ഐസിസി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അച്ചടക്ക നടപടി. 15 വർഷം മുമ്പ് സമാന കുറ്റത്തിന് മർലോൺ ശിക്ഷിക്കപ്പെട്ടിരുന്നു. 2019 ലെ അബുദാബി ടി10 ലീഗിൽ സാമുവൽസ് അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. ഐസിസി നിയോഗിച്ച ഒരു സ്വതന്ത്ര ട്രൈബ്യൂണൽ സാമുവൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാമുവൽസിന്റെ വിലക്ക് 2023 […]
സാമൂഹ്യ സേവന പാതയിൽ മാതൃകയായ ഏഞ്ചൽസ് ബാസൽ വനിതാ കൂട്ടായ്മയുടെ ചാരിറ്റി ലഞ്ച് ഇവൻറ് ശ്രദ്ധേയമായി.
ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷമായി ഗുണകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലന്റിലെ എയ്ഞ്ചൽസ് ബാസലിന്റെ ലഞ്ച് ഇവൻറ് നവംബർ 19ന് ഞായറാഴ്ച്ച ബാസലിലെ സെൻറ് അന്റണീസ് പാരിഷ്ഹാളിൽ വച്ച് നടത്തുകയുണ്ടായി. പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനത്തിൽ ബാസൽ ഇടവകവികാരി ഫാദർ സ്റ്റെഫാൻ കെംലെർ അധ്യക്ഷതവഹിച്ചു. സംഘടനാ കോഡിനേറ്റർ സിമ്മി ചിറക്കൽ സ്വാഗതം ആശംസിച്ച വേദിയിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളി, ബാസൽ പാരിഷ് പ്രസിഡണ്ട് പീറ്റർ ഷൂൾ, KCSC പ്രസിഡണ്ട് സിബി തോട്ടുകടവിൽ എന്നിവർ ആശംസ […]
ടി20 ലോകകപ്പ്: ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീർ
2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മുൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ തന്നെ ടീമിനെ നയിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നേരത്തെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയെ ഗംഭീർ വിമർശിച്ചിരുന്നു. വെസ്റ്റ് ഇൻഡീസും അമേരിക്കയും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഏകദിന ലോകകപ്പ് തോൽവിയുടെ ക്ഷീണം മറികടക്കാനുള്ള ഇന്ത്യയുടെ അവസരം കൂടിയാണിത്. നിലവിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടി20യിൽ ടീമിന്റെ നായകൻ. പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് […]
‘ഇന്ത്യ ലോകകപ്പ് തോറ്റതിൽ സന്തോഷം, ഇത് ക്രിക്കറ്റിൻ്റെ ജയം’; അബ്ദുൾ റസാഖ്
ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി മുൻ പാകിസ്ഥാൻ താരം അബ്ദുൾ റസാഖ്. ഇന്ത്യ ലോകകപ്പ് ഫൈനലിൽ തോറ്റതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയയുടെ ജയം ക്രിക്കറ്റിൻ്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പാക് ഓൾറൗണ്ടർ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം. പാകിസ്ഥാൻ ചാനലായ ജിയോ ന്യൂസിലെ ‘ഹസ്ന മന ഹേ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ‘സത്യത്തിൽ ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു! ഇന്ത്യയിലെ […]
മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനിൽ ഹാജരായി നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് […]
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ച് കേരളം
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. കേരളത്തിന്റെ പ്രതിനിധി കെ വി തോമസാണ് കത്ത് നല്‍കിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമമെന്ന നിലയിലാണ് സംസ്ഥാനം കേന്ദ്ര ഇടപെടല്‍ തേടുന്നത്. യെമന്‍ സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തില്‍ യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയുള്ളത്. ഈ ഘട്ടത്തിലാണ് വധശിക്ഷ തടയാന്‍ കേരളം പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിയത്. വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും യമെന് […]
രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി
ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ വീരമൃതു വരിച്ചിരുന്നു. ധർമ്മസാൽ ബെൽറ്റിലെ ബാജിമാൽ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഖാരി എന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാൻ ഫ്രണ്ടിൽ നിന്ന് പരിശീലനം നേടിയിയ ഇയാൾ […]
ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പത്രസമ്മേളനം, വന്നത് 2 മാധ്യമ പ്രവർത്തകർ മാത്രം; അമ്പരന്ന് സൂര്യകുമാർ
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലെ മാധ്യമപ്രവർത്തകരുടെ അസാന്നിധ്യത്തിൽ അമ്പരന്ന് ഇന്ത്യയുടെ താത്കാലിക നായകൻ സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാറിന്റെ ആദ്യ പത്രസമ്മേളനത്തിൽ പങ്കെടുത്തത് വെറും 2 മാധ്യമപ്രവർത്തകർ മാത്രമാണ്. വാർത്താ ഏജൻസികളായ പിടിഐയുടെയും എഎൻഐയുടെയും പ്രതിനിധികൾ മാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പുഞ്ചിരിച്ചുകൊണ്ട് “നിങ്ങൾ രണ്ടുപേരും മാത്രമാണോ?” എന്ന് ചോദിച്ചാണ് സൂര്യ പത്രസമ്മേളനം ആരംഭിച്ചത്. നാല് മിനിറ്റ് മാത്രമായിരുന്നു പത്രസമ്മേളനത്തിന്റെ ദൈർഘ്യം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്ഡിന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം നടത്താനിരുന്നെങ്കിലും […]












