India Kerala

തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ

തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

India Kerala

16 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി; വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി

വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി. കാക്കനാട് ഉള്ള യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ ഷംസീറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയാണ് ഷംസീർ. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. 16 പേരെയാണ് ഷംസീർ പറ്റിച്ചെന്ന് പരാതി ഉയർന്നത്. ഇവരുടെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ വീതം ഷംസീർ വാങ്ങിയിരുന്നു. തുടർന്ന്, കാനഡയിൽ പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഇവരോട് ആവശ്യപ്പെട്ടു. പണം നൽകിയവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

India National

തെങ്‌നൗപാലിലെ സംഘർഷം; മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. തെങ്‌നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പൊലീസിന്റെയും സൈനിയുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നും കമ്മീഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനൊപ്പം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. എഫ്ഐആർ വിവരങ്ങളും സംഘർഷം തടയാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വമേധയാണ് മനുഷ്യാവകാശ കമ്മീഷൻ […]

Cricket Sports

വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ

വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്. അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. ഗുജറാത്ത് ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലാണ് കൂടുതൽ സ്ലോട്ടുകളുള്ളത്. മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് […]

India Kerala

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി

ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ് പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും. ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയെ ബ്ലോക്ക് […]

Cricket Sports

വിജയ് ഹസാരെ ട്രോഫി: പ്രീ ക്വാർട്ടറിൽ കേരളത്തിന് ഇന്ന് കടുപ്പം, എതിരാളികൾ മഹാരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. പ്രീക്വാർട്ടർ മത്സരത്തിൽ കേരളം ശക്തരായ എതിരാളികൾക്കെതിരെയാണ് ഇറങ്ങുക. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. രാജ്കോട്ടിൽ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് മഹാരാഷ്ട്രയെ തോല്പിക്കാനായാൽ കേരളം ക്വാർട്ടറിലെത്തും.ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയിട്ടും ഹെഡ് ടു ഹെഡ് നിയമക്കുരുക്കിൽ പ്രീ ക്വാർട്ടർ കളിക്കേണ്ടിവന്ന കേരളം ആകെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. അവസാന മത്സരത്തിൽ റെയിൽവേയ്സിനെതിരെ പരാജയപ്പെട്ടത് കേരളത്തിനു […]

India Kerala

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും

കോഴിക്കോട് – ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭര്‍ത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം […]

HEAD LINES India Kerala

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ […]

HEAD LINES India Kerala

കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ […]

India Kerala

ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണം; വീട് സന്ദർശിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോ. ഷഹ്‌നയുടെ വീട് കെ.കെ. ശൈലജ സന്ദർശിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ മന്ത്രി വ്യക്തമാക്കി. അതേസമയം ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ […]