Cultural Europe Kerala Pravasi

സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ് .

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]

Entertainment Switzerland

സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ്

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]

Entertainment

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് വേദിയിലേക്ക് വരവേറ്റ് കാളിദാസ്

താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ […]

Bollywood Entertainment Movies

ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ […]

India National

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ദൗസ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

India Kerala

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം

കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടുമാണ് നിലവിലുണ്ടായിരുന്നത്. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, […]

Technology

ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കുമോ? നത്തിങ് ഫോൺ 3 ഒരുങ്ങുന്നു; വിപണി കീഴടക്കാൻ വീണ്ടും നത്തിങ്

ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം തീർത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. നത്തിങ് നിലവിൽ രണ്ടു ഫോണുകൾ മാത്രമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയാണ് നത്തിങ്ങ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണുകൾ. നത്തിങ്ങിന്റെ ഫോണിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂ​ലൈ 21 ന് ആയിരുന്നു. ഇത് […]

India Kerala Weather

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളത്തിൽ അടുത്ത 3 ദിവസം […]

India National

‘ഒരു വ്യക്തിയെ അനന്തമായി ജയിലിലടക്കാൻ കഴിയില്ല’; ഇഡിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരനായി ഒരു വ്യക്തിയെ അനന്തകാലം ജയിലിലടക്കാൻ കഴിയില്ലെന്നും, ഇത് ശരിയല്ലെന്നും കോടതി. ഡൽഹി എക്സൈസ് നയ അഴിമതി കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഡൽഹി മദ്യനയ അഴിമതി കേസിൽ പെർനോഡ് റിക്കാർഡ് ഇന്ത്യയുടെ റീജണൽ മാനേജർ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 13 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും […]

Entertainment India Kerala Mollywood Movies

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ (27) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.