India Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. പുലർച്ചെ 4.45നാണ് അപകടം നടന്നത്. കടയുടമ അലിയാട് സ്വദേശി രമേശൻ(47ആണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ ശബരിമല അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് തൻട്രാംപൊയ്കയിലാണ് സംഭവം. കരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറാണ് ബേക്കറിയിലേക്ക് ഇടിച്ചുകയറിയത്. രമേശൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു കാർ യാത്രക്കാരായിട്ടുള്ള ആന്ധ്ര സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ […]

Cricket Sports

ശക്തമായ മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു ഡര്‍ബനില്‍ പെയ്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. മഴ നിർത്താതെ പെയ്തതോടെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും താരങ്ങൾക്ക് സാധിച്ചില്ല. പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം. ആദ്യ ടി20 മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു.

Cricket Sports

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര; ഇ​ന്ത്യ​യ്ക്ക് അ​ഞ്ചു വി​ക്ക​റ്റിന്റെ ആ​ശ്വാ​സ ജ​യം

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് അ​ഞ്ചു വി​ക്ക​റ്റിന്റെ ആ​ശ്വാ​സ ജ​യം. ഇം​ഗ്ല​ണ്ട് ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് പ​ര​മ്പ​ര സ്വന്തമാക്കിയിരുന്നു. ടോ​സ് നേ​ടി ആദ്യ ബാ​റ്റിങ്ങിനിറങ്ങിയ ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 126 റ​ൺ​സി​ന് പു​റ​ത്താ​യി. ഇന്ത്യ 19 ഓ​വ​റി​ൽ 130 റൺസടിച്ച് വിജയ തീരത്തെത്തി. 48 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇന്ത്യയുടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ലണ്ടിനായി ക്യാ​പ്റ്റ​ൻ ഹെ​ത​ർ നൈ​റ്റ് (52) അ​ർ​ധ​ശ​ത​കം നേടി. ശ്രേ​യ​ങ്ക പാ​ട്ടി​ലും ഷെ​യ്ഖ ഇ​ഷാ​ഖും ഇ​ന്ത്യ​ക്കു​വേ​ണ്ടി […]

India National

ഹൈവേയിൽ വ്യാജ ടോൾ പ്ലാസ; ഒന്നരവർഷം ഗുജറാത്തിൽ പിരിച്ചത് 75 കോടി

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്.പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ​ഗേറ്റ് നിർമ്മിച്ചത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് 8 എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ […]

Entertainment Mollywood Movies

IFFKയിൽ മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്; തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ

ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതൽ. 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു.റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ സംഘാടകരും പ്രതിനിധികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ ഇന്ന് പ്രദർശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതൽ ദ കോർ […]

Entertainment

‘ഒരു കോടി രൂപ വേണം’; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ മൻസൂർ അലി ഖാൻ. തന്നെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നടന്റെ ആവശ്യം. ചെന്നൈ കോടതിയിലാണ് മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തത്.തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.ലിയോ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശം. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ […]

India Kerala

ശബരിമലയിൽ ദർശന സമയം കൂട്ടും

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത്. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി. ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് . ദര്‍ശന […]

Entertainment

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണമൊരുക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം. […]

Pravasi Switzerland

സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാല്‍ ബജാജ് പുരസ്‌കാരം ബിഹാറിലെ സാമൂഹിക പ്രവര്‍ത്തകയും സൂറിച് ,വിയന്ന നിവാസികളുടെ സഹോദരിയുമായ പത്മശ്രീ സുധ വര്‍ഗീസ് സ്വന്തമാക്കി….

ഗാന്ധിയൻ മൂല്യങ്ങൾ, സാമൂഹികസേവനം, സാമൂഹ്യവികസനം എന്നീമേഖലകളിൽ വർഷംതോറും നൽകിവരുന്ന ഒരു ഇന്ത്യൻ പുരസ്കാരമാണ് ജമ്‌നാലാൽ ബജാജ് പുരസ്കാരം (Jamnalal Bajaj Award). 1978 -ൽ ബജാജ് ഗ്രൂപ്പിന്റെ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ തുടങ്ങിയ ഈ പുരസ്കാരങ്ങൾ നാലുവിഭാഗങ്ങളിലായി നൽകിവരുന്നു .ഗാന്ധിജിയുടെ അടുത്ത സ്നേഹിതനും പൊതുപ്രവർത്തകനുമായ ജംനാലാൽ ബജാജിന്റെ ബഹുമാനാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ജംനാലാല്‍ ബജാജ് പുരസ്‌കാരം സുധ വര്‍ഗീസിനൊപ്പം മലയാളി ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്, ലളിത റെജി എന്നിവരും, ശാസ്ത്ര സാങ്കേതിക വിദ്യ ഗ്രാമ […]

Association Pravasi Switzerland

ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയുമായി സ്വിസ്സ് മലയാളീ നഴ്‌സുമാരുടെ കൂട്ടായ്മയായ AIMNA – SWISS നു പുതു നേതൃത്വം

സ്വിറ്റ്‌സർലണ്ടിലെ ആതുരസേവനരംഗത്തു നിസ്തുലമായ സേവനം അനുഷ്ഠിക്കുന്ന മലയാളിനഴ്‌സുമാർ ചേർന്ന് രൂപം കൊടുത്ത, AIMNA -SWISS നു നേതൃത്വമായി. സൂറിച്ചിൽ കൂടിയ കമ്മിറ്റിയിൽ വെച്ച് ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയായും ജിൻസി ജിൻസൺ ട്രെഷറർ ആയും ,യൂത്ത് പ്രതിനിധിയായി ഇസബെൽ താമരശ്ശേരിയും ഒപ്പം മറ്റു ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടു. ആഗോളമലയാളി നഴ്‌സിംഗ് സംഘടനയായ AIMNA യുടെ കൂടെ സഹകരിച്ചു പ്രവർത്തിക്കുവാനും സ്വിസ്സിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും തലമുറയ്ക്ക് പ്രചോദനമാകുവാനും കമ്മിറ്റിയിൽ നേതൃത്വം തീരുമാനമെടുത്തു. നഴ്‌സിംഗ് സയൻസിൽ ഉന്നത […]