വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. […]
Author: Tomy Thondamkuzhy
റഫറിയെ വിമർശിച്ചു; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ് ഇവാൻ റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്ക് മൂലം അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം […]
രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് […]
ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണം; സുപ്രിംകോടതി
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ ശരിവെച്ച് സുപ്രിംകോടതി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു […]
‘യുവരാജിനെ പോലെയുള്ള പ്രകടനം റിങ്കുവിൽ നിന്ന് പ്രതീക്ഷിക്കുന്നു’; ഗവാസ്കർ
യുവ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ആത്മവിശ്വാസമാണ് റിങ്കുവിൻ്റെ കരുത്ത്. യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു. ‘പ്രതിഭ’ എന്നത് എല്ലാവർക്കും ലഭിക്കാത്ത ഒന്നാണ്. കളിയെ ഇഷ്ടപ്പെട്ടേക്കാം. ദിവസം മുഴുവൻ കളിക്കാൻ കഴിഞ്ഞെന്നും വരാം. ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത്ര കഴിവില്ലെന്ന് സ്വയം തോന്നിയേക്കാം. പക്ഷേ റിങ്കുവിന് തന്നിൽ തന്നെ വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹം ഇതുതന്നെയാണ് ചെയ്യുന്നത് – ഗവാസ്കർ […]
2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം
രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ […]
ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം
28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഷെഡ്യൂളിൽ മാറ്റം. മൂന്ന് ചിത്രങ്ങൾ ഒഴിവാക്കി പകരം മറ്റ് സിനിമകൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളായ ‘സിറ്റി ഇൻ റെഡ്’, ‘മാർട്ടി ദി ഐ ഓഫ് ദി കാനറി’, ‘വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ്’ എന്നിവയാണ് ഒഴിവാക്കിയത്. ‘ഇൻ എ സെർട്ടൻ വേ’, ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’, ‘ടൈൽസ് ഓഫ് അനദർ ഡേ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്ര അക്കാഡമി അറിയിച്ചു.
അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം
ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്‌പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്.തിരക്ക് നിയന്ത്രിക്കാൻ നേരെത്തെ തന്നെ മണുന്നൊരുക്കങ്ങൾ നടത്തിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ 24നോട് പറഞ്ഞു. നിലവിൽ ഒരു ഐ ജിയുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കി. ക്യു നിൽക്കുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകിത്തുടങ്ങി. തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ […]
സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്. ഡിസംബർ നാലിന് കുത്തനെ ഉയർന്ന് റഎക്കോർഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വർണവില കുത്തനെ ഇടിഞ്ഞു. എന്നാൽ ഇന്നലെ സ്വർണം പവന് 120 രൂപ […]
കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി
കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.












