India Kerala

കാണികള്‍ അനുഭവിച്ച പ്രണയം, വിരഹം, ഭയം, ജാതിചിന്ത, നായക-പ്രതിനായക സങ്കൽപ്പം; IFFK വേദിയിൽ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥം പ്രകാശനം ചെയ്തു

എഴുത്തുകാരൻ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥമായ ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ പ്രകാശനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര നിരൂപകരായ വി.കെ ജോസഫും ജി.പി രാമചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്‍മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ […]

HEAD LINES India National

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് […]

India Kerala

നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചുമാറ്റി; 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി

പാലക്കാട് നവകേരള സദസിന് വേദിയൊരുക്കുന്നതിനായി പൊളിച്ചുമാറ്റിയ സ്‌കൂള്‍ മതില്‍ 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി. ഉടന്‍ നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും പാഴ്‌വാക്കാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്‌കൂള്‍ മതിലിനൊപ്പം സ്‌കൂളിന്റെ പേരെഴുതിയ കമാനവും മാറ്റിയിരുന്നു. ഇതും പുനഃസ്ഥാപിച്ചിട്ടില്ല.ഡിസംബര്‍ മൂന്നിന് നെന്മാറ മണ്ഡലത്തില്‍ സംഘടിപ്പിച്ച നവകേരള സദസിന് വേദിയൊരുക്കുന്നതിനായാണ് നെന്മാറ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ചത്. ഇടുങ്ങിയ വഴി ആയതിനാല്‍ വേദിയൊരുക്കുന്നതിനുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിനും സദസില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമമായി കടന്നുവരാനുമാണ് മതില്‍ഡ പൊളിച്ചത്. മുഖ്യമന്ത്രി […]

Business

ഇന്നാണ് നറുക്കെടുപ്പ്; നിര്‍മല്‍ ഭാഗ്യക്കുറി ഫലം ഉച്ചകഴിഞ്ഞ് അറിയാം

സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ വില 40 രൂപയാണ്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്.നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും […]

India Kerala

പാലക്കാട് ധോണിയിൽ പുലിയിറങ്ങി? ആർആർടി സംഘം പരിശോധന നടത്തി

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. അതേസമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനിൽ പങ്കാളിയാകുക.

Cricket Sports

ഫിഫ ബെസ്റ്റ് 2023; പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനം എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് […]

India Kerala

കടുവ എവിടെ? തെരച്ചിൽ ആറാം ദിവസത്തിലേക്ക്; കുങ്കിയാനകളും സംഘത്തിൽ

വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനിൽ പങ്കാളിയാകുക. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും […]

Business

1446 കോടിയുടെ ലണ്ടന്‍ വീട് സ്വന്തമാക്കി അദാര്‍ പൂനെവാലെ; ഈ വര്‍ഷം നടന്ന ഏറ്റവു ചെലവേറിയ ഇടപാട്

കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനെവാലെ മോഹവില കൊടുത്ത് ലണ്ടനില്‍ ആഡംബര വീട് സ്വന്തമാക്കി. 1446 കോടി രൂപ നല്‍കിയാണ് അദാര്‍ വീട് സ്വന്തമാക്കിയത്. ഈ വര്‍ഷം നടന്ന ഏറ്റവും ചെലവേറിയ ഇടപാടാണ് ഇതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഡ് പാര്‍ക്കിന് സമീപം സ്ഥിതിചെയ്യുന്ന ഏബര്‍ കോണ്‍വേ ഹൗസെന്ന വീടാണ് അദാര്‍ സ്വന്തമാക്കിയിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും ധനികനായിരുന്ന അന്തരിച്ച വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക്ക കുല്‍സിക് വീട് വില്‍ക്കാമെന്ന് […]

Cricket Sports

പരമ്പര നേടാൻ ദക്ഷിണാഫ്രിക്ക; നഷ്ടമാകാതിരിക്കാൻ ഇന്ത്യ; മൂന്നാം ടി20യിൽ വിജയം ആർക്ക്?

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബർഗിലാണ് മത്സരം. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക് ഇറങ്ങുക. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം കളിയിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിർത്താനായിക്കും സൂര്യ കുമാറും സംഘവും ശ്രമിക്കുക. മൂന്നാം ടി20യിൽ മാറ്റങ്ങളുണ്ടാകുെമെന്നാണ് സൂചന. ഗില്ലിന് പകരം റുതുരാജ് […]

Cricket Sports

നിറഞ്ഞാടി ഇന്ത്യൻ പെൺപട; ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിനം നേടിയത് 410 റൺസ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യൻ വനിതകളുടെ ആധിപത്യം. മുംബൈ DY പാട്ടീൽ സ്‌പോർട്സ് അക്കാദമിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിട്ടുണ്ട്. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അത്ര […]