സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമാണ്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു . മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. […]
Author: Tomy Thondamkuzhy
ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റുമോ? പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർ ഉള്ളത്. ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് […]
വാകേരിയിലെ നരഭോജി കടുവ കൂട്ടിലായി; വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ
വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. പ്രതിഷേധം തുടരുന്നു. എംഎൽഎ വന്നെത്തി ശേഷം തീരുമാനമെന്ന് നാട്ടുകാർ അറിയിച്ചു.എന്നാൽ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് […]
മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ; അഭിനന്ദിച്ച് മുഖ്യമന്ത്രി
അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസൻ ഖാന്‍. മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ഖ് ഹസൻ ഖാന് അഭിനന്ദനങ്ങൾ അറിയിച്ചത്. മൗണ്ട് വിൻസൺ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസൻ എന്നും മുഖ്യമന്ത്രി കുറിച്ചു.കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസൻ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ […]
ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..
ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് അർജന്റീനയുടെ സ്ഥാനാരോഹണം. വിമർശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണൽ മെസിയുടെ […]
കേരളത്തിൽ പിടിമുറുക്കിയ JN.1; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിൽ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകൾ. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 9 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വില്ലനായി JN.1 നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ […]
ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപ്പന; 4 പേർ അറസ്റ്റിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി. ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപ്പനക്ക് വച്ച കേസിലാണ് നാലുപേർ അറസ്റ്റിലായത്. ഡൽഹി പൊലീസിൻറെ സൈബർ യൂണിറ്റ് സ്വമേധയ […]
കനത്ത മഴയിലും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു
കനത്ത മഴയിലും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് 3600 മുതൽ 4000 വരെ ഭക്തർ. വെർച്യുൽ ക്യു വഴി 90000 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ തിരക്ക് വർധിക്കുന്നു. സ്പോട്ട് ബുക്കിങ്ങിലൂടെയും കാനന പാതയിലൂടെയും കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പരമാവധി വേഗത്തിൽ ഭക്തരെ ദർശനം നടത്തി അയക്കുകയാണ് ദേവസ്വം ബോർഡ് ലക്ഷ്യം.അതേസമയം ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി […]
കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് ആദരം; 2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം, വേറിട്ട ആദരം
നവകേരള സദസിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. ഡാവിഞ്ചി സുരേഷാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കൊല്ലം ബീച്ചിലാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ രൂപം തീർത്തത്. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നിൽ. കശുവണ്ടി വികസന കോർപ്പറേഷൻ, ക്യാപക്സ്, കേരള ക്യാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവ രുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നവകേരള സദസ്സിന് മുന്നോടിയായി 30 അടി […]
അർഷ്ദീപിന് അഞ്ച് വിക്കറ്റ്, അരങ്ങേറ്റത്തിൽ ഫിഫ്റ്റിയടിച്ച് സായ് സുദർശൻ; ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റൺസിനൊതുക്കിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ശ്രേയാസ് അയ്യരും സായ് സുദർശനും ഫിഫ്റ്റി നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞു. മുകേഷ് കുമാർ തല്ലുവാങ്ങിയെങ്കിലും ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയ […]












