India Kerala

കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിനു കൈമാറി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്. എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഐഎൻഎസ് വിക്രാന്തിന്റെ ചിത്രവും അച്ചകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകർത്തി കൈമാറി. എയ്ഞ്ചൽ പായൽ തന്നെ […]

India National

ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു

ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം നാലു സൈനികർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്. മേഖലയിൽ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരർ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീർ പൊലീസും […]

India Kerala

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ; നാളെ സമാപനം

നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ് നടക്കും. രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ […]

Entertainment

സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ […]

HEAD LINES World

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു. തോക്കുധാരി […]

Entertainment India Mollywood Movies National

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി […]

Cricket Sports

ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; 219 ഓൾ ഔട്ട്, ഇന്ത്യ 98/1

ഇന്ത്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 77.4 ഓവറിൽ 219 റൺസിന് ഓൾ ഔട്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഓൾറൗണ്ടർ പൂജ വസ്ത്രകർ ഇന്ത്യക്കായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പൂജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. ഷഫാലി വർമയുടെ 40(59) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി […]

India Kerala

സംസ്ഥാനത്തിൻ്റേത് മികച്ച ധനകാര്യ മാനേജ്മെൻ്റ്: മുഖ്യമന്ത്രി

കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണെന്നും തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിൻ്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി […]

India Kerala

കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്, ഏമാന്റെ കുറിപ്പടി കൊണ്ട് ഹൽവ കഴിച്ച് കടപ്പുറത്തെ കാറ്റും കൊണ്ടിരിക്കൂ; പി എം ആർഷോ

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്ന് ആർഷോ പറഞ്ഞു. സെനറ്റ് യോഗത്തിനെത്തിയവരെ വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്. സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സർവകലാശാല […]

Cricket Sports

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൻ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്‌കോറുകൾ നേടാനാകാതെ പോയ ഋതുരാജ് ഗെയ്‌ക്‌വാദ് ആദ്യ ഇലവനിൽ ഇല്ല. അരങ്ങേറ്റ മത്സരത്തിൽ രജത് പതിദാറാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. നിലവിൽ രണ്ട് കളിയിൽ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.