ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെൽവം, ശരവണൻ, ജോസഫ് പോൾ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം […]
Author: Tomy Thondamkuzhy
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ […]
കാട്ടിലെ ഏറ്റുമുട്ടൽ; വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പാണോയെന്ന സംശയത്തിൽ പൊലീസ്
കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്. 10 ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും […]
ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കണമെന്ന് അമിത് ഷാ
ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരാക്രമണം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകൾ, സുരക്ഷ പ്രശ്‌നങ്ങൾ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തിൽ ചർച്ച ചെയ്തു. തുടർച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് […]
ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു
നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും ശ്രദ്ധനേടുകയാണ്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കുമെന്നാണ് […]
ലിച്ച്ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍
ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഓസീസിനായി ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് 119 റൺസ് നേടി. ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ വനിതകള്‍ വഴങ്ങുന്ന ഏറ്റവും വലിയ സ്‌കോറാണിത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ല, ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും മികച്ച അടിത്തറയാണ് […]
‘റാഫേൽ നദാൽ റിട്ടേൺസ്’; ബ്രിസ്ബേൻ ഓപ്പണിൽ മുൻ യുഎസ് ഓപ്പൺ ചാമ്പ്യനെ പരാജയപ്പെടുത്തി
ഒരു വർഷത്തോളം ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷം സിംഗിൾസ് മത്സരത്തിലേക്കുള്ള മടങ്ങിവരവ് വിജയത്തോടെ ആഘോഷമാക്കി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബ്രിസ്‌ബേൻ ഇന്റർനാഷണലിന്റെ ഓപ്പണിംഗ് റൗണ്ടിൽ എതിരാളിയായ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാലിൻ്റെ തിരിച്ചുവരവ്. ഒരു വർഷത്തോളം പുറത്തിരുന്നിട്ടും തന്റെ ഫോമിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു നദാലിൻ്റെ പ്രകടനം. തിരിച്ചുവരവ് മത്സരത്തിൽ 30 കാരനായ തീമിനെതിരെ നദാൽ സർവ മേഖലകളിലുംആധിപത്യം പുലർത്തി. ഒരു […]
ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചെത്തി, ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്; ജൂനിയര്‍ എന്‍ടിആര്‍
നടന്‍ ജൂനിയര്‍ എന്‍ടിആര്‍ ജപ്പാനില്‍ നിന്നും തിരിച്ചെത്തി. പുതുവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ ജപ്പാനിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം എക്സില്‍ കുറിച്ചു. ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കരകയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച, ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. 13 പേരാണ് കൊല്ലപ്പെട്ടത്. […]
‘ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി’; പ്രധാനമന്ത്രിയെ വേദിയിലിരുത്തി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എംകെ സ്റ്റാലിൻ
സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ് നാട് തിരുച്ചിറപ്പള്ളിയിൽ ഭാരതീദാസൻ സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രണ്ടുപേരും. തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കമിട്ടു നിരത്തി. രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റവും മോദിയും വിശദീകരിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ […]
ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റു
ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് അക്രമിയെത്തിയത്. ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തിൽ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ലീയെ ആംബുലൻസിൽ കയറ്റുകയും ഹെലികോപ്റ്ററിൽ […]












