Business

75 ലക്ഷം ആർക്ക്? വിൻ വിൻ W 751 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ലോട്ടറി വകുപ്പ് വിൻ വിൻ W 751 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WU 329226 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം WR 259061 എന്ന ടിക്കറ്റിനാണ്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സ്ഥാനം നേടിയ ടിക്കറ്റിന് ലഭിക്കുന്നത്. ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി […]

India Kerala

കെഎസ്‌ആർടിസി ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവൻ ശമ്പളവും നൽകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സാമ്പത്തിക ബാധ്യതകൾ […]

India National

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; രണ്ടുപേർ പിടിയിൽ

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. മുംബൈ പൻവേലിലെ ഫാം ഹൗസിലാണ് സംഭവം. പ്രതികൾ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തെറ്റായ പേരുകളാണ് സംഘം നൽകിയത്. തങ്ങൾ സൽമാൻഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികൾ ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുമായിരുന്നു […]

Cricket Sports

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹെൻറിച്ച് ക്ലാസൻ

ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ ഹെൻറിച്ച് ക്ലാസൻ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്‌ക്കെതിരെ […]

India National

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞ് ജനിക്കണം; ഡോക്ടർമാരോട് സിസേറിയന്‍ ആവശ്യപ്പെട്ട് യുപിയിലെ ഗര്‍ഭിണികള്‍

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ.രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പിടിഐയോട് പറഞ്ഞു. ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും […]

India Kerala

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ […]

India National

‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പൂരിലെ പ്രമുഖ പാചക വിദഗ്ധൻ

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാ​ഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. ദേശീയ മാധ്യമമായ ANI യാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോ​ഗ്രാം പഞ്ചസാര, 2,000 ലിറ്റർ പാൽ, 2,500 ലിറ്റർ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള […]

Business

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന് 5,780 രൂപയിലേക്കും കുറഞ്ഞു. ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 […]

Education India National Uncategorized

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ […]

Entertainment

മികച്ച സംവിധായകൻ, നടൻ, സഹനടൻ; ഗോൾഡൻ ഗ്ലോബ്സിൽ പ്രധാന പുരസ്കാരങ്ങൾ ഓപ്പൻഹെയ്മറിന്

ഇക്കൊല്ലത്തെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങളിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹെയ്മറിന് മികച്ച നേട്ടങ്ങൾ. മികച്ച സംവിധായകൻ, മികച്ച ചിത്രം, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളൊക്കെ ഓപ്പൻഹെയ്മർ സ്വന്തമാക്കി. പുരസ്കാര വിതരണച്ചടങ്ങ് പുരോഗമിക്കുകയാണ്. പല പ്രവചനങ്ങളും കാറ്റിൽ പറത്തിയാണ് അണുബോംബിൻ്റെ പിതാവ് റോബർട്ട് ഓപ്പൻഹെയ്മറുടെ ജീവിതം പറഞ്ഞ ‘ഓപ്പൻഹെയ്മർ’ പ്രധാന പുരസ്കാരങ്ങളൊക്കെ സ്വന്തമാക്കിയത്. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് ഇതുവരെ ഒരു പുരസ്കാരമാണ് ലഭിച്ചത്. ഡ്രാമ സിനിമയിലെ മികച്ച […]