രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. തീരുമാനം യുപിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം UPCC ശക്തമാക്കിയ സാഹചര്യത്തിൽ. ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുൽ ഗാന്ധി തള്ളി. അതേസമയം ജനുവരി 14 മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യു ടെ പേര് ‘ഭാരത് […]
Author: Tomy Thondamkuzhy
തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ഷാക്കിബ് അൽ ഹസൻ; വിഡിയോ
ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു പോളിംഗ് സ്റ്റേഷനിൽ വച്ചാണ് ആരാധകനെ മർദ്ദിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മഗൂര-1 നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാക്കിബ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. അപ്പോൾ താരത്തിനു ചുറ്റും തടിച്ചുകൂടിയ ആരാധകരിലൊരാൾ ഷാക്കിബിനെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഷാക്കിബ് ആരാധകനെ അടിച്ചത്.
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; 12 പേർക്ക് പരുക്ക്
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം
കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം. ഒരു ഭാഗം വിശ്വാസികൾ പള്ളിയിൽ പ്രതിഷേധിച്ചു.പ്രതിഷേധക്കാർ പള്ളി വികാരിയുടെ മുറിയിൽ കയറിയിരുന്നു. കുർബാന അർപ്പിക്കാൻ നേരത്തെ ഇതേ വികാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി ഫാ. ആൻ്റണി മാങ്കുറി ചർച്ച ആരംഭിച്ചു. സഭ പറയുന്നതേ അനുസരിക്കാനാവൂ എന്ന് ഫാ. ആൻ്റണി മാങ്കുറി പറഞ്ഞു. കോടതി ഉത്തരവോടെ കുർബാന നടത്തട്ടേയെന്ന് പൊലീസ് നിലപാടെടുത്തപ്പോൾ പറ്റില്ല എന്ന് നിലപാടെടുത്ത ഫാദർ […]
901 പോയിൻ്റുമായി കോഴിക്കോട്, 4 പോയിൻ്റ് പിന്നിൽ കണ്ണൂർ; കൊല്ലത്ത് ഇഞ്ചോടിഞ്ച്
സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 […]
അയോധ്യ ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ; ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും
അയോധ്യയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭക്തരുടെ ഇഷ്ടാനുസരണം മൊബൈൽ പേയ്മെന്റുകൾ നടത്തുന്നതിനായി ക്യുആർ കോഡ്, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ എന്നിവയാണ് ക്ഷേത്ര പരിസരത്ത് സജ്ജീകരിക്കുന്നതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തടസ്സങ്ങൾ ഇല്ലാത്ത മൊബൈൽ പേയ്മെന്റ് സേവനങ്ങൾ നൽകുക എന്നതാണ് […]
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം ; വിശിഷ്ടാതിഥിയായി മമ്മൂട്ടി
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും. സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മാറിമറിഞ്ഞ പോയിന്റ് നിലയിൽ കോഴിക്കോട് ജില്ലയാണ് ഇപ്പോൾ മുന്നിൽ. 228 ഇനങ്ങളുടെ ഫലം അറിയുമ്പോൾ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടുനിൽക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂർ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി […]
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ സ്ക്വാഡ് റെഡി; രോഹിത് നയിക്കും, ടീമിലിടം നേടി സഞ്ജു സാംസൺ
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. ടീമിനെ രോഹിത് ശർമ നയിക്കും. വിരാട് കോലിയും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും […]
ചരിത്രം പിറന്നു; ആദിത്യ L1 വിജയം; വിജയ വാർത്ത അറിയിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. വിജയത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി. ഗംഭീര ചുവടുവെപ്പിന് അഭിനന്ദനം എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി […]












