Kerala

ഇന്‍സെന്റീവും കമ്മീഷനും വര്‍ധിപ്പിച്ചു; സൊമാറ്റോ സമരം വിജയം

വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്‌മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന നിബന്ധന മുന്നോട്ടുവച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കെതിരെയായിരുന്നു സമരം. ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകാതിരുന്നതാണ് […]

India

സൊമാറ്റോ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു

പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത കമ്പനി വിട്ടു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗൗരവ് പടിയിറങ്ങിയത്. കമ്പനി ഇ-ഗ്രോസറി വിതരണം നിർത്തിയതിനു പിന്നാലെയാണ് ഗൗരവിൻ്റെ നടപടി. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒരു ശതമാനം ഇടിഞ്ഞു. (Zomato Gaurav Gupta quits) സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയാലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഗൗരവ് കമ്പനി വിടാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇ-ഗ്രോസറി വിതരണം ആരംഭിച്ചത് ഗൗരവിൻ്റെ ആശയമായിരുന്നു. കൊവിഡ് […]

Uncategorized

യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ

ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു. മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് […]

India National

ഓണ്‍ലൈന്‍ വഴി മദ്യവിതരണത്തിനൊരുങ്ങി സൊമാറ്റോ

മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു ഭക്ഷണത്തിനും ഗ്രോസറിക്കും പുറമെ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനും തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്‍ന്നുമാണ് ഓണ്‍ലൈന്‍ മുഖേനെ മദ്യം വിതരണം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി […]