International

വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം

ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം […]

Sports

വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി.  സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോല്‍വിയാണ് ഇത്. ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കളിക്കും. കളിച്ച 9 മത്സരങ്ങളും ഗോകുലം വിജയിച്ചപ്പോൾ […]

Football

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബ്

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബ്. ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നീ താരങ്ങളെയാണ് ഡിനാമോ സഗ്രബ് സ്വന്തമാക്കിയത്. ക്ലബ് ആരംഭിച്ചിട്ട് ഏഴ് വർഷമായെങ്കിലും ഇത് ആദ്യമായാണ് ഇവർ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ക്ലബിൻ്റെ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ക്ലബ് സെലക്ട് ചെയ്തത്. 21കാരിയായ സൗമ്യ വിങ്ങറും 23കാരിയായ ജ്യോതി സ്ട്രൈക്കറും ആണ്. ഗോകുലത്തിൻ്റെ തന്നെ താരങ്ങളായ മനീഷ കല്യാൺ സൈപ്രസിലെ […]

Football Kerala

കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം

രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, […]

Football

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകൾക്ക് ആദരവർപ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മറ്റൊരു ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.  വനിതാ ടീം പ്രഖ്യാപനത്തിൻ്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി […]