വനിതാ ദിനത്തിൽ തീർത്തും വ്യത്യസ്തമായ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ. നായർ. സ്ത്രീകളിൽ പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയമാണ് തന്റെ ചിത്രങ്ങളിലൂടെ ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്ത്രീയെ ലൈംഗികതയുടെ കണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷന്മാരെ വേറിട്ട ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ്. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയെന്ന് അരുൺ പറയുന്നു. അരുൺ രാജ് പങ്കുവച്ച വ്യത്യസ്തമായ കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ […]
Tag: womens day
അന്താരാഷ്ട്ര വനിതാ ദിനം; പ്രാധാന്യം, ചരിത്രം, ഈ വര്‍ഷത്തെ പ്രമേയം
വനിതകള്‍ക്കായി ഒരു ദിനം, അതിന്റെ പ്രാധാന്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതകള്‍ക്കുവേണ്ടി ഒരു പ്രത്യേക ദിവസം വേണോ എന്ന വിമര്‍ശനങ്ങളും ഓരോ വനിതാ ദിനത്തിലും ഉയര്‍ന്നുവരാറുണ്ട്.( What is the importance of International Women’s Day) എന്താണ് അന്താരാഷ്ട്ര വനിതാ ദിനം? സമൂഹത്തില്‍ സ്ത്രീകളുടെ നേട്ടങ്ങളാഘോഷിക്കാനും അവരുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുമുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ യുഎസില്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ വനിതാ ദിനമാഘോഷിക്കുന്നതിന്റെ വേരുകളുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ […]
വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫറെന്ന് പരസ്യം; വിമര്‍ശനത്തിനൊടുവില്‍ മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ […]
‘എന്റെ പഠന ചെലവ് കണ്ടെത്താൻ അമ്മ കൃഷിപ്പണിയെടുത്തു; പുല്ല് കെട്ട് ചുമന്ന് ചന്തകളിൽ വിറ്റു… ‘ വനിതാ ദിനത്തിൽ ഗോകുലം ഗോപാലന്റെ ഹൃദയസ്പർശിയായ കുറിപ്പ്…
വനിതാ ദിനത്തിൽ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഫൽവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. വടകരയിലെ നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്ന് താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അമ്മയാണെന്ന് ഗോകുലം ഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( gokulam gopalan about mother womens day ) തന്റെ പഠനച്ചെലവിനായി ചൊവ്വാഴ്ച ചന്തകളിൽ അമ്മ പുല്ല് കെട്ട് ചുമന്നുവിറ്റ കഥയുൾപ്പെടെ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ […]
ആ 33 ശതമാനം ഫ്രീസറില്‍ തന്നെ..
ഇത്തവണത്തെ വനിതാദിനം കടന്നുപോകുന്നത് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ്. പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. മുന്നണികളുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാല്‍ 10 ശതമാനം പോലുമില്ല ഇത്തവണയും കേരളത്തില്‍ സ്ത്രീപ്രാതിനിധ്യം. ഈ അവസരത്തില്‍ ഓര്‍ക്കേണ്ട ഒരു ദിനമാണ് 2010 മാര്‍ച്ച് 9- സുഷമ സ്വരാജും ബൃന്ദ കാരാട്ടും നജ്മ ഹെപ്ത്തുള്ളയും കൈകോര്‍ത്ത് ചിരിച്ചുനില്‍ക്കുന്ന ചിത്രം നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ചരിത്ര നിമിഷമായിരുന്നു. ബില്‍ വലിച്ചുകീറല്‍, ഉപരാഷ്ട്രപതിയെ ആക്രമിക്കല്‍, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.. എല്ലാത്തിനെയും അതിജീവിച്ച് രാജ്യസഭ […]
വനിതാദിനം; വനിതകള്‍ക്ക് ആദരവുമായി ഗൂഗിള്‍
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്‍റെ പതിവാണ്. ആ പതിവിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൂഡില്‍ പങ്കുവച്ചശേഷം ഗൂഗിള്‍ ഇങ്ങനെയെഴുതി; ”ഇന്നത്തെ വാർഷിക അന്താരാഷ്ട്ര വനിതാ […]