കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ഈ വാക്കുകൾ ഏറെ ആവേശത്തോടെയാണ് പൊതുജനം ഏറ്റെടുത്തത്. ഇപ്പോഴിതാ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തുകളാൽ നിറയുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ( with nuns hashtag trending ) withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാഗമായാണ് കന്യാസ്ത്രീകൾക്ക് […]