Kerala

മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ

അരിക്കൊമ്പനെ മാർച്ച് 25-ന് തന്നെ മയക്കു വെടിവെയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ മാർച്ച് 26-ന് രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽ നടത്തും. മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കും. ഇത്തവണ ദൗത്യം വിജയിക്കുമെന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ വ്യക്തമാക്കി. അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള […]

Kerala

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.

Kerala

പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും

ധോണിയിലെ പിടി 7 നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത് പറഞ്ഞു. ഇന്നലെ വയനാട്ടിൽ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. ശനിയാഴ്ച മയക്കുവെടി വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ വലയത്തിലുള്ള പിടി 7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും പിടി 7 നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ […]

Kerala

മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത്

പടയപ്പക്ക് നേരെയുള്ള പ്രകോപനത്തിന് അറുതിയില്ല. മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമായിരുന്നു പ്രകോപനം. സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ്. അതേസമയം ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള […]

Kerala

ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു

വയനാട് സുൽ‌ത്താൻ ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി ന​ഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആന ന​ഗരത്തിലിറങ്ങി മൂന്നാം ​ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ […]

Kerala

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും; പരാജയപ്പെട്ടാൽ മയക്കുവെടി

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് […]

Kerala

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ; 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ. ഇതേതുടർന്ന് 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു. മരണ കാരണം ഹെർപീസ് രോ​ഗ ബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോ​ഗമാണ് ഹെർപീസ്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്.

Kerala

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു. ദേശീയപാത 766 ഗുണ്ടൽപേട്ട വയനാട് റോഡിൽ മൂല ഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞത്. ഇതോടെ കർണാടക വനം വകുപ്പ് ചെക്ക് അതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റുകളും അടച്ചു. ചരിഞ്ഞ ആനയുടെ ജഡം മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ ദേശീയ പാത 766 ൽ ഗതാഗതം തടസപ്പെട്ടു.

Kerala

മുതിര്‍ന്ന ബിജെപി നേതാവിന്റെ വാഹനം തടഞ്ഞ് കാട്ടാന; കുന്നിലേക്ക് ഓടിക്കയറിയ നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ വാഹനവ്യൂഹം തടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. പൗരിയില്‍ നിന്നും കോട്വാറിലേക്ക് പോകും വഴിയാണ് റാവത്തിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ കാട്ടാന പ്രത്യക്ഷപ്പെട്ടത്. മലയോരത്തുകൂടിയുള്ള ഹെയര്‍പിന്നില്‍ റാവത്തിനും കൂട്ടര്‍ക്കും ഒരു മണിക്കൂറോളം വാഹനം നിര്‍ത്തിയിടേണ്ടി വന്നു. വാഹനവ്യൂഹത്തെ പൂര്‍ണമായും തടഞ്ഞുകൊണ്ട് വഴിയുടെ ഒത്ത നടുവിലാണ് ആന നിലയുറപ്പിച്ചത്. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം നടന്നത്. റാവത്തിന്റെ വാഹനവ്യൂഹം ടുട്ട് ഗാഡ്രെയ്ക്ക് സമീപമുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുട്ട് വീണിരുന്നു. […]