നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം […]
Tag: West bengal
ബംഗാള്‍ തെരഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തിയേക്കും
പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് ഉച്ചയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് […]
പശ്ചിമ ബംഗാളില്‍ നാളെ ആറാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്; 43 മണ്ഡലങ്ങള്‍ വിധിയെഴുതും
പശ്ചിമ ബംഗാള്‍ നാളെ ആറാം ഘട്ട വിധി എഴുതും. നോര്‍ത്ത് സൗത്ത് ബംഗാളിലായി വ്യാപിച്ച് കിടക്കുന്ന 43 മണ്ഡലങ്ങളാണ് വിരലില്‍ മഷി പുരട്ടുന്നത്. വോട്ടെടുപ്പിന് എല്ലാ മണ്ഡലങ്ങളും തയാറെടുത്തതായും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍ ദിനാജ് പൂര്‍, പൂരവ്വാ ബര്‍ധ്വാന്‍, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. 779 കമ്പനി അര്‍ധ […]
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നിര്‍ണായകം. രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 2016ൽ ഈ […]
പശ്ചിമബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ
പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 48ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള […]
പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക
പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. മാ, മതി, മനുഷ് എന്നിവക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജി നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിക്കിയത്. സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന. പ്രതിവർഷം 5 […]
ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം
പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഘട്ടമായി നടത്തുന്ന […]
“ആരെയും പേടിയില്ല, ജയിൽ കാട്ടി പേടിപ്പിക്കേണ്ട” – മമത ബാനർജി
തനിക്ക് ആരെയും പേടിയില്ലെന്നും തന്നെ ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാഷ്ട്രീയ പാർട്ടിയെയും പേരെടുത്തു പറയാതെ വെല്ലുവിളിച്ച് തങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. “ഞങ്ങളെ ജയിൽ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങൾ തോക്കുകൾക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികൾക്കെതിരെ പോരാടുന്നതിനു ഞങ്ങൾക്ക് ഭയമില്ല.”മമത പറഞ്ഞു. “എന്റെ ഉള്ളിൽ ജീവനുള്ളിടത്തോളം ഒരു വിരട്ടലിലും എനിക്ക് പേടിയില്ല.”ഞായറാഴ്ച അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അവർ ഇങ്ങനെ പറഞ്ഞത്. കൽക്കരി […]
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു
ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]
ടാഗോറിന്റെ ചിത്രവുമേന്തി തെരുവില്‍ മമത; ബിജെപിയെ നേരിടാന്‍ ഉറച്ചു തന്നെ
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ബംഗാളിന്റെ അഭിമാനമായ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ബോല്‍പൂറില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമേന്തി മമത നടന്നു നീങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബിജെപിക്കെതിരെ ബംഗാളി ദേശീയത ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മമതയുടെ നീക്കമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. നേരത്തെ, പുറത്തു നിന്നു വന്നവര്‍ സംസ്ഥാനം ഭരിക്കേണ്ട എന്ന് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് മമത പറഞ്ഞിരുന്നു. ”ടാഗോറില്ലാത്ത ബംഗാളിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ […]