International

കഞ്ചാവ് നിയമവിധേയമാക്കാന്‍ മലേഷ്യ ഒരുങ്ങുന്നോ? സാധ്യതാപഠനത്തിനായി ആരോഗ്യമന്ത്രി തായ്‌ലൻഡിലേക്ക്

കഞ്ചാവ് നിയമവിധേയമാക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് തായ്‌ലൻഡ് ആരോഗ്യമന്ത്രി മന്ത്രി അനുതിൻ ചർൺവിരാകുൽ. മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ താത്പര്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. മലേഷ്യൻ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീന്റെ ഏഷ്യാ-പെസഫിക്കിൽ യാത്രയിൽ വിഷയം ചർച്ച ചെയ്‌തു. കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള വിശദാംശങ്ങൾ ചർച്ച ചെയ്തതായി രാജ്യത്തിന്റെ തായ് അംബാസഡർ എച്ച്ഇ ഡാറ്റോ ജോജി സാമുവലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അനുതിൻ പറഞ്ഞു. മെഡിക്കൽ ഉപയോഗം ഉദാരമാക്കാൻ മലേഷ്യ സമാനമായ നിയമം പാസാക്കുന്നതിനാൽ 75-ാമത് ലോകാരോഗ്യ അസംബ്ലിയിൽ തായ്‌ലൻഡിന്റെ […]

Kerala

പാലക്കാട് 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ

പാലക്കാട് 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ.സുരേഷ് ബുരുടി, ഹരിഖിലോ, പൂർണ്ണ കണ്ടിക്കി, മനോ എന്നിവരാണ് പിടിയിലായത്.വാളയാർ ചെക്പോസ്റ്റിൽ എക്സൈസിൻ്റെ വാഹനപരിശോധനക്കിടെ രണ്ട് ബസുകളിൽ നിന്നാണ് പ്രതികൾ പിടിയിലായത് പ്രതികൾ ജോലി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി അടക്കമുള്ള മേഖലകളിൽ ചില്ലറ വില്പന നടത്തുക ലക്ഷ്യമിട്ട് എത്തിച്ച 20 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് പിടിച്ചെടുത്തത്. ഒറീസ ഗോരാപുട്ട് സ്വദേശികളായ ഹരിഖിലോ, പൂർണ കണ്ടിക്കി, മനോ, ബോയ്പാരിഗുഡ സ്വദേശി സുരേഷ് ബുരുടി എന്നിവരാണ് പിടിയിലായത്. […]