കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.(P Rajeev About Kochi water metro) കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ […]
Tag: water metro
രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടർ മെട്രോ. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും […]
വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയോട് അവഗണന; കഴിഞ്ഞ 3 വർഷമായി ബോട്ട് സർവീസുമില്ല
വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയെ അവഗണിച്ചതായി പരാതി. 2019ൽ പൂർത്തിയാക്കേണ്ട നിർമാണ പ്രവർത്തികൾ ഇതുവരെയും ആരംഭിച്ചില്ല. വികസനം വരുന്നതിൽ അതൃപ്തരായ ചില ഉന്നതരുടെ ഇടപെടലാണ് നിർമ്മാണ നിലയ്ക്കാൻ കാരണമെന്ന് ആരോപണം. ജെട്ടി നിർമാണ സ്ഥലത്ത് കൊച്ചി കായൽ ആഴം കൂട്ടുന്ന ചെളിയാണ് നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി പാസഞ്ചർ ബോട്ട് സർവീസിന് തുടക്കമിട്ട മട്ടാഞ്ചേരിയിൽ കരാർ പ്രകാരം 2020 ഡിസംബർ 26നാണ് നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നത് അല്ലാതെ മറ്റൊരു പ്രവർത്തിയും നടന്നിട്ടില്ല. ടെൻഡർ പ്രകാരം […]