കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി. ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തങ്ങൾ തുടങ്ങി. ഉച്ചയോടെ ആലുവയിൽ നിന്ന് പമ്പിങ് ആരംഭിക്കും. തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ജലവിതരണം മുടങ്ങിയത്. പാലാരിവട്ടം – തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും തകര്‍ന്നത്. മാസങ്ങൾക്ക് മുൻപാണ് ഇതേ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസ്സപ്പെട്ടത്. […]
Tag: water authority
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, […]
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ മാത്രമാക്കി
കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും. റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന […]
കോടികളുടെ കുടിശിക ലഭിച്ചില്ല; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക്
വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഈ മാസം 15 മുതല്‍ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി വെക്കുന്നു. സർക്കാരില്‍ നിന്ന് 850 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെയാണ് കരാറുകാർ സമരത്തേിലേക്ക് പോകുന്നത്. കരാറുകാരുടെ തീരുമാനം കുടിവെള്ള വിതരണത്തെയടക്കം ബാധിക്കും. രണ്ടു വര്‍ഷത്തോളമുള്ള തുക കുടിശികയായതോടെയാണ് വാട്ടര്‍ അതോറിറ്റിയിലെ പണികള്‍ ഈ മാസം 15 മുതല്‍ നിര്‍ത്തി വെക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. കുടിവെള്ള പദ്ധതികളുടെ പണികള്‍ക്കു പുറമേ അറ്റകുറ്റപ്പണികളും നിര്‍ത്തിവെക്കും.പൈപ്പു ലൈനുകളുടെ പ്രവര്‍ത്തിയും ഏറ്റെടുക്കില്ല. നഗരങ്ങളിലെയടക്കം കുടിവെള്ളവിതരണം ഇതു മൂലം തടസ്സപ്പെട്ടേക്കാം. […]