Kerala

വാളയാര്‍ കേസ്; സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത

വാളയാർ കേസിൽ വിചാരണ കോടതിൽ സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത. കേസിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും. വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനർ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സർക്കാർ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകൾക്കെപ്പം കൂടുതൽ […]

Kerala

വാളയാർ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട കീഴ്‍ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‍സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കീഴ്‍ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രതികള്‍ ഈ മാസം 20ന് വിചാരണ കോടതി മുമ്പാകെ ഹാജരാകണം പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്‍കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന് അനുമതി […]

Kerala

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. 2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ […]

Kerala

ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെ വെറുതെ വിട്ട വിധിക്ക് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പൊലീസിനെതിരെ പുതിയ ആരോപണം വന്നിരിക്കുന്നത് വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരെ പുതിയ ആരോപണവുമായി കുടുംബാംഗങ്ങൾ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് അമ്മ പറഞ്ഞു. പുന്നല ശ്രീകുമാർ ചതിച്ചെന്നും മുഖ്യമന്ത്രിയുടെ കാൽ പിടിപ്പിച്ചെന്നും പെൺകുട്ടികളുടെ മാതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇരുപത്തിയഞ്ചാം തിയതി മുതൽ കുട്ടികളുടെ അമ്മ വീട്ടിൽ സത്യാഗ്രഹ സമരം തുടങ്ങും. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ […]