Kerala

നുണ പ്രചാരണം നടത്തി; വാളയാര്‍ കേസിൽ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.എസ്.സി എസ്.സി അട്രോസിറ്റി പ്രകാരം കേസെടുക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. പ്രതികളുടെ നുണപരിശോധനക്കെതിരെ അമ്മ നിലപാടെടുത്തെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലക്കാട് ഡിവൈഎസ്പിക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കും. വാളയാര്‍ കേസില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്‌പോര് തുടരുകയാണ്. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നായിരുന്നു സിബിഐ പ്രോസിക്യൂട്ടറുടെ വാദം. ഇത് പച്ചക്കള്ളമെന്ന് അഡ്വക്കേറ്റ് രാജേഷ് എം മേനോന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി […]

Kerala

വാളയാർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു; സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ല

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിൽ ആശങ്കയുമായി കുടുംബം.നിയമനം വൈകുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ‘നമുക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ വേണമെന്ന് സർക്കാരിനോട് പറഞ്ഞിരുന്നു. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. പത്രത്തിലൂടെയാണ് അത് അറിഞ്ഞത്. എന്നാൽ രാജേഷ് എം മേനോൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെങ്കിൽ സിബിഐയുടെ അംഗീകാരം വേണം.ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് […]

Kerala

സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും പരിശോധന നടത്തി. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം നടത്തി. വിശദമായ മൊഴിയെടുപ്പ് ഉടനുണ്ടാകുമെന്നാണ് സിബിഐ സംഘം വ്യക്തമാക്കുന്നത്.പാലക്കാട് ക്യാമ്പ് ചെയ്ത് സംഘം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന. തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ […]

Kerala

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി ; സിബിഐക്ക് തിരിച്ചടി

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്. 2021 ഡിസംബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. എന്നാൽ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന വാദത്തിൽ അമ്മ ഉറച്ച് നിന്നു. ‘സിബിഐ കുറ്റപത്രം തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ മക്കളുടേത് കൊലപാതകം […]

Kerala

പിണറായി വിജയന്‍ ചെയ്തത് ചതി; മക്കള്‍ക്ക് നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

മക്കളുടെ മരണത്തില്‍ നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് ലഭിച്ച 1753 പേരുടെ പിന്തുണ വലിയ അംഗീകാരമാണ്. അത്രയും വോട്ട് പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണച്ചവര്‍ നീതിക്ക് വേണ്ടി കൂടെ നില്‍ക്കുന്നവരാണ്. ഇവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്നുണ്ടായിരുന്നു. കൊവിഡ് സാഹചര്യം കൊണ്ട് അതിന് സാധിക്കാത്തതുകൊണ്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാനുള്ള കാരണം പിണറായി വിജയനായിരുന്നു. തന്നോട് അനീതി കാട്ടിയത് എന്തിനാണെന്ന് ചോദിക്കാനുള്ള അവസരമായിരുന്നു ധര്‍മ്മടത്ത് ലഭിച്ചത്. നീതി ലഭിക്കാത്തതുകൊണ്ടാണ് […]

Kerala

വാളയാർ കേസ് സിബിഐക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഇതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അകേസിനെ […]

Kerala

വാളയാര്‍ കേസിലെ രേഖകള്‍ 10 ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ […]

Kerala

തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ; സമരം പുതിയ ഘട്ടത്തിലേക്ക്

തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം പുതിയ ഘട്ടത്തിലേക്ക്.എല്ലാ ജില്ലകളിലും സർക്കാറിനെതിരെ പ്രചാരണം നടത്തും. ഇളയ കുട്ടി മരിച്ച മാർച്ച് നാലിന് നൂറുപേർ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. നീതിക്കായി പല തരത്തിലുള്ള സമരങ്ങളും നടത്തിയതാണ്. അവസാനമാണ് ഇത്രയും കാലം ശരീരത്തിന്‍റെ ഭാഗമായിരുന്ന മുടി മുറിച്ചുകളഞ്ഞ് പ്രതിഷേധിക്കാം എന്ന് തീരുമാനിച്ചത്. പെൺകുട്ടികൾ അവസാനമായി ധരിച്ച വസ്ത്രങ്ങളും കാലിലണിഞ്ഞ പാദസരങ്ങളും ചെരിപ്പും നെഞ്ചോട് ചേർത്തുകൊണ്ട് ആ അമ്മ തന്‍റെ മുടി മുറിക്കാൻ ഇരുന്നു. കണ്ണീരണിഞ്ഞ് ആ അമ്മ പറഞ്ഞത് […]

Kerala

വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്. വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ […]

Kerala

പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി

പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി. ഒരു വിഭാഗം അഭിഭാഷകർക്ക് നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്‍റെ സാമൂഹിക സേവന പദ്ധതിയായി ഇത്തരം നിയമനങ്ങളെ കാണരുതെന്നും കോടതി. വാളയാർ കേസിലെ അപ്പീൽ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും നിയമനത്തിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഫലപ്രദമായ വിചാരണ നടപടികൾ ഉറപ്പുവരുത്താനും ഭരണഘടനാ ബാധ്യത നിറവേറ്റാനുമാണ് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്. സത്യത്തോട് മാത്രമായിരിക്കണം അവരുടെ കടപ്പാട് . വാളയാറിലെ കുട്ടികൾക്കുണ്ടായ അനുഭവം […]