പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു […]
Tag: vote
വ്യാജ വോട്ട്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല
വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടർമാർ അറിയാതെ വോട്ടുകൾ ചേർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ […]
”6.55 ന് വോട്ട് ചെയ്തു”; മന്ത്രി എ.സി മൊയ്തീനെതിരെ നടപടി വേണമെന്ന് അനില്‍ അക്കര എം.എല്‍.എ
മന്ത്രി എ.സി മൊയ്തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അനില്‍ അക്കര എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
കോവിഡ് രോഗികളും ക്വാറന്‍റൈനിലുള്ളവരും വോട്ട് ചെയ്തു
കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ പോളിങ് അവസാനിച്ചത്. പിപിഇ കിറ്റിട്ട് എത്തിയവര്‍ക്കെല്ലാം മറ്റ് വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ അവസരമൊരുക്കിയത്. മഹാമാരി കാലത്തെ ഈ തെരഞ്ഞെടുപ്പാകെ പ്രത്യേകയുള്ളതായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നത് മുതല്‍ പ്രചാരണത്തിലുമെല്ലാം നിയന്ത്രണങ്ങള്‍. എല്ലാം മാസ്കിട്ട് ഗ്യാപിട്ട് തന്നെയായിരുന്നു. പോളിങ് ദിനത്തിലും തുടര്‍ന്നു. അവസാനം കോവിഡ് രോഗികള്‍ വോട്ട് ചെയ്യുന്നത് വരെ. പിപിഇ […]
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും. തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് […]
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക […]
വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും. നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും […]
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ
ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ഫി നൂഹ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എയുടെ ആശങ്ക […]