വിഴിഞ്ഞ സമരക്കാർക്കൊപ്പം പ്രതിപക്ഷം ജീവൻ കൊടുത്തും നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശൻ വഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ‘ആദിവാസികളെ പോലെ ദുരിതവും പ്രശ്‌നങ്ങളും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസമാണ് ഇവരുടെ പ്രധാന പ്രശ്‌നം. വർഗീയ വിവേചനത്തിന് ഇടവരാത്ത തരത്തിൽ പ്രശ്‌നം പരിഹരിക്കേണ്ടത് ആയിരുന്നു. ബിഷപ്പിന് എതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്?കേസെടുത്തപ്പോൾ സ്വാഭാവിക പ്രകോപനം ഉണ്ടായി. മന്ത്രിയുടെ സഹോദരൻ പോലും തീവ്രവാദിയാണെന്ന് പാർട്ടിയെ മുഖപത്രം പറയുന്നു. മന്ത്രിയ്ക്ക് […]
Tag: vizhinjam protest
വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും
വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. രാവിലെ വൈദികരുടെ സമ്മേളനവും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ മന്ത്രസഭ ഉപസമിതി സമരക്കാരുമായി ചർച്ചനടത്തും. സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ അതിരൂപതയുടെ നിലപാടാണ് സമവായ നീക്കങ്ങളുടെ ഗതി നിർണയിക്കുക. തീരശോഷണം പഠിക്കാനുളള വിദഗ്ധസമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തണം, സിഎസ്ആർ ഫണ്ടില്ലാതെ തന്നെ വാടകത്തുക കൂട്ടിനൽകണം എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചെർന്ന മന്ത്രിതല സമിതി […]
വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന. ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. […]
വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു
വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു. അനൗദ്യോഗിക ഇടപെടൽ ഫലം കണ്ടാൽ, ഔദ്യോഗിക ചർച്ചകൾ നടത്തി അടിയന്തര ഒത്തുതീർപ്പിനാണ് സർക്കാർ ശ്രമം. മത സാമുദായിക നേതാക്കളടങ്ങുന്ന സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്തെ സംഘർഷ മേഖലകൾ സന്ദർശിക്കും. ലത്തീൻ, മലങ്കര സഭാനേതൃത്വവുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കാതോലിക്കാ ബാവയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കും പിന്നാലെയാണ് സമവായ നീക്കങ്ങൾ സർക്കാർ സജീവമാക്കുന്നത്. പരിഹാര ഫോർമുല രൂപീകരിക്കാൻ ഇന്ന് തുടർചർച്ചകളുണ്ടാകും. മുഖ്യമന്ത്രിയും തുറമുഖമന്ത്രി […]
വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും മന്ത്രിമാർ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ ജനകീയ സമരങ്ങളെയും ദേശ വിരുദ്ധ പ്രവർത്തിയായി ചിത്രീകരിക്കരുതെന്നും വിഴിഞ്ഞത്ത് പരിഹരിച്ച ആവശ്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന നടപടികൾ സഭയുടെ ഭാഗത്തുനിന്നുണ്ടാകില്ല. സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. വൈദികന്റെ […]
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; വീണ്ടും കേസെടുത്തു പോലീസ്
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എസ്.ഐയുടെ തലയിൽ കല്ലെറിഞ്ഞു കൊലപ്പെടുത്താൻ നോക്കിയെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തി. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്‌ഐആറിൽ പറയുന്നു. സമരസമിതിക്കെതിരെ രണ്ടു കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു.
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക സംഘം
വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും സംഘം നടത്തും ആർ നിശാന്തിനിക്ക് കീഴിൽ ഒരു പ്രത്യേക സംഘം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണം നടത്തും. 4 എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് […]
വിഴിഞ്ഞത്തെ സംഘർഷം; കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്
വിഴിഞ്ഞത്തെ സംഘർഷത്തിൽ കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്. ഞായറാഴ്ച വിഴിഞ്ഞം ഡിപ്പോയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എട്ടു ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നും എഫ്ഐആർ. ആക്രമണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരോട് വിഴിഞ്ഞത്തേക്ക് എത്താനാണ് നിർദേശം. എത്രയും വേഗം വിഴിഞ്ഞത്ത് എത്താനും അറിയിപ്പിൽ പറയുന്നു. അതേസമയം, വിഴിഞ്ഞം സംഘർഷത്തിന്റെ […]
വിഴിഞ്ഞം സംഘർഷം; നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ
വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്‍ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട […]
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾക്ക് ഡിസംബർ 4 വരെ പൂട്ട്
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവരം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ […]