Kerala

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം സംസ്ഥാന വ്യാപകമാക്കുന്നത് ആലോചിക്കാന്‍ തീരദേശ സംഘടനകളുടെ യോഗം ലത്തീന്‍ അതിരൂപത വിളിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് സമരപന്തലിലാണ് യോഗം. സമരത്തിന്‍റെ അഞ്ചാം ഘട്ടം കഴിഞ്ഞദിവസം ഉപവാസ സമരത്തിലൂടെ തുടങ്ങിയിരുന്നു. കരുംകുളം, കൊച്ചുതുറ, പള്ളം, ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചുപള്ളി, നമ്പ്യാതി തുടങ്ങിയ ഇടവകയില്‍ നിന്നുള്ള വിശ്വാസികളും മത്സ്യത്തൊഴിലാളികളുമാണ് സമരത്തിന് എത്തുക. സമരരീതികള്‍ ആവിഷ്കരിക്കാന്‍ ഇന്നലെ രാത്രി ലത്തീന്‍ […]

Kerala

ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്; ലത്തീൻ അതിരൂപതയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

ലത്തീൻ അതിരൂപതയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളിൽ തങ്ങൾക്ക് നല്ല ഉദ്ദേശ്യം മാത്രമാണ്. എതിർക്കുന്നവർ അവർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് വ്യക്തമാക്കണം. ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. […]

Kerala

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം; പത്തൊമ്പതാം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരേ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും. വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച് തുടർസമരങ്ങളിൽ ഇനി ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശം. ഉപരോധ […]

Kerala

വിഴിഞ്ഞം പ്രതിഷേധം: ആവശ്യങ്ങളിൽ ഉറച്ചു തന്നെ, സമരവുമായി മുന്നോട്ടെന്ന് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത. പ്രതിഷേധ സമരം ശക്തമാക്കാൻ വൈദികരുടെ യോഗത്തിൽ തീരുമാനം. തുറമുഖ നിർമാണം തടയണം എന്നതുൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചു നിൽക്കും. ഭൂരിപക്ഷം ആവശ്യങ്ങളിലും തീരുമാനമായി എന്നത് വ്യാജ പ്രചാരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണം. സമരവേദി വിഴിഞ്ഞത്ത് നിന്നും മാറ്റില്ലെന്നും വൈദികര്‍ വ്യക്തമാക്കി. വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താനും ആലോചനയുണ്ട്. സർക്കാർ ഉറപ്പുകൾ പ്രായോഗിക തലത്തിൽ […]

Kerala

വിഴിഞ്ഞം സമരം 17 ആം ദിനം; അദാനി ഗ്രൂപ്പ് ഹർജികൾ ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിനം. പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നായിരുന്നു അദാനി […]

Kerala

വിഴിഞ്ഞം സമരം 14ാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖം വളയും

വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തും. മറ്റുള്ളവര്‍ ബരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവര്‍ക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിലടക്കം അന്തിമതീരുമാനത്തിനായി മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ഇന്ന് ചര്‍ച്ചയും നടത്തും. ഇന്നലെ സര്‍ക്കാര്‍ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. […]

Kerala

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ലത്തീന്‍ അതിരൂപത. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരസമിതി യോഗം ചേര്‍ന്നു. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനുമാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് സമരസമിതി. ഉപരോധ സമരത്തിന്റെ 12ാം ദിനമായ ഇന്ന് സെന്റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍ത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്തു സമര സ്ഥലത്ത് ഇന്ന് […]

Kerala

വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം

മത്സ്യതൊഴിലാളികളുടെ വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം. കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് വാഹനറാലിയും ഉപരോധവും നടക്കുക. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലത്തീൻ അതിരൂപതയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മൂന്നാംവട്ട സമവായ ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ ഉപരോധ സമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. രാവിലെ പത്തരയോടെ കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളിൽ നിന്നുള്ളവർ വാഹനറാലിയായി മുല്ലൂരിലെ സമരപ്പന്തലിലെത്തും. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പതിവുപോലെ പദ്ധതി പ്രദേശത്തേക്ക് കടക്കാനാണ് […]

Kerala

വിഴിഞ്ഞം സമരം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം; ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകളുടെ നിരോധനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. തീരശോഷണം പഠിക്കാന്‍ ലത്തീന്‍ അതിരൂപത ജനകീയ സമിതിക്ക് രൂപം നല്‍കുമെന്നും യൂജിന്‍ പെരേര വ്യക്തമാക്കി. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് […]

Uncategorized

വിഴിഞ്ഞം തുറമുഖ സമരം

വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തിൽ പുരധിവസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിൽ സമവായത്തിന്റെ എല്ലാ സാധ്യതകളും തേടുകയാണ് സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാ തല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി […]