Kerala

ആത്മഹത്യകുറിപ്പ് എഴുതി വെച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തത്; പ്രതി കിരണിന്റെ പിതാവ് കൂറുമാറി

വിസ്മയ കേസിലെ പ്രധാന പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി. കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ പിള്ള മൊഴി നല്‍കി. ഇതോടെയാണ് പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി പിള്ള പറഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണ്‍ 21 നാണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ […]

Kerala

വിസ്മയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്; മരണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്ക് സന്ദേശമയച്ചതായി കുറ്റപത്രത്തിൽ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്. വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്.https://00bdafad70c42ed217da25ed3c0b88ca.safeframe.googlesyndication.com/safeframe/1-0-38/html/container.html കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും പൊലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. മരണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്കും സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും […]

Kerala

വിസ്മയ കേസ് : കിരണിന്റെ വീട്ടിൽ ഡമ്മി പരിശോധന; മരണദിവസം നടന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന. മരണദിവസം ശുചിമുറിയിൽ നടന്ന സംഭവങ്ങൾ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു. കൊല്ലം പോരുവഴിയിൽ വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സർജൻ കെ ശശികലയുടെ സാന്നിധ്യത്തിൽ ഡമ്മി പരിശോധന നടത്തിയത്. തറനിരപ്പിൽ നിന്ന് 185 സെൻറീമീറ്റർ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. […]

Kerala

വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് […]

Kerala

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം; ഗവര്‍ണര്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെയും മക്കളാണെന്നും, മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹബന്ധം വേണ്ടെന്നുവയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിസ്മയയെ […]

Kerala

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടരുത്; കെ സുധാകരൻ

സ്ത്രീധനത്തിന്റെയോ ഗാർഹിക പീഡനത്തിന്റെയൊ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി കൊല്ലപ്പെടാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം പി. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കൽ പൊലീസിന്റെയൊ മറ്റൊ സാനിധ്യത്തിൽ ഒത്തുതീർപ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ നൽകിയ എല്ലാ സ്ത്രീകൾക്കും ആവശ്യപ്പെടുകയാണെങ്കിൽ വനിതാ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കുക. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നത് […]

Kerala

‘സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന ശേഷം കൂടുതല്‍ മര്‍ദിച്ചു; മാതാപിതാക്കളുടെ മുന്നിലിട്ടും തല്ലി’; വിസ്മയ ജീവിച്ചത് സഹിച്ചെന്ന് സുഹൃത്ത്

വിസ്മയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്ത് അശ്വതി. മാതാപിതാക്കളുടെ മുന്നിലിട്ട് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി അശ്വതി പറഞ്ഞു. സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന ശേഷം കിരണ്‍ കൂടുതല്‍ മര്‍ദിച്ചിരുന്നതായി വിസ്മയ പറഞ്ഞിട്ടുണ്ട്. കിരണിന് ഉണ്ടായിരുന്ന ചെറിയ ഇഷ്ടം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു അളിയന്റെ ഇടപെടലെന്നും വിസ്മയ പറഞ്ഞതായി സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസം അവളെ വിളിച്ചിരുന്നു. പരീക്ഷയ്ക്ക് പോകുമ്പോള്‍ തന്നെ വിളിക്കണമെന്നാണ് പറഞ്ഞത്. പരീക്ഷയുടെ ആവശ്യത്തിനായി അവള്‍ മുന്‍പ് തന്റെ വീട്ടില്‍ […]