കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്. എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു വീസകൾ നിർത്തലാക്കിയത്. ദുബൈയില്‍ നേരത്തെ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു.
Tag: visiting visa
ദുബൈ സന്ദർശക വിസക്ക് പുതിയ മാനദണ്ഡങ്ങൾ; ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പുറമെ എന്തെല്ലാം വേണം?
ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന. സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , […]
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഇന്ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി […]