Entertainment Latest news

ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം

ലിയോ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ. ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആഘോഷത്തിനിടെ ആരാധകർ തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.(Rohini silverscreens theatre damaged after leo trailer release) സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. തമിഴ്നാട്ടിലെ മറ്റ് പല തീയറ്ററുകളിലും കേരളത്തില്‍ […]

Entertainment

ബിരിയാണിയും പെട്രോളും മോതിരവും; ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ആരാധകർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്‌യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വർണ്ണ മോതിരം മുതൽ പെട്രോളും ബിരിയാണിയും വരെ ഇതിൽ ഉൾപ്പെടുന്നു. വിജയ്‌യുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലെ ആരാധകർ നവജാത ശിശുക്കൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ചു. ഫുഡ് ഡെലിവറി പങ്കാളികൾക്ക് അവരുടെ […]

Entertainment

ദളപതിയ്ക്ക് ഇന്ന് പിറന്നാൾ; ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ റിലീസിനായി ഒരുങ്ങുകയാണ്. അത് ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആക്ഷൻ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം […]

Entertainment

വിജയ് – ലോകേഷ് കനഗരാജ് ചിത്രത്തിൽ മാത്യു തോമസ്

വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മാനഗരം, കൈതി, വിക്രം തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സ്രഷ്ടാവായ ലോകേഷ് വിജയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. വിജയ്ക്കൊപ്പം അർജുൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കും.

Entertainment

പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല

22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. എന്താണ് ഇത്തരമൊരു വാർത്ത പരാക്കാനിടയായ സാഹചര്യം? എങ്ങനെയായിരുന്നു പ്രചാരണം? സത്യാവസ്ഥ എന്താണ്? പരിശോധിക്കാം. വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. […]

India

തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം

തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം […]

Entertainment Movies

10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍?

10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്. കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു. വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് […]

Entertainment

ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും

കോവിഡ് മഹമാരിയില്‍ ഏറെ തിരിച്ചടി നേരട്ട ഒന്നായിരുന്നു സിനിമ മേഖല. കോവിഡില്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസേണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. എന്നാല്‍ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ‘മാസ്റ്ററും’ ഓണ്‍ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില്‍‌ തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് […]

Entertainment

വിജയ്ക്ക് ചുറ്റും ക്രിമിനലുകള്‍, ജയിലില്‍ പോകാനും തയ്യാറെന്ന് പിതാവ്

രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വിജയ് കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. പാർട്ടി രൂപീകരണത്തിന് എതിരായ പ്രസ്താവന വിജയുടെ പേരില്‍ വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ പ്രശ്നമുണ്ടെന്നും അവര്‍‌ പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞു. ചന്ദ്രശേഖര്‍ […]

Entertainment

അച്ഛന്‍ തുടങ്ങിയത് കൊണ്ട് പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ല

വിജയ്‍യുടെ ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നത് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് നടന്‍ വിജയ്. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും നടന്‍ വിജയ് പത്രകുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും തന്‍റെ ഫോട്ടോയോ പേരോ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ എന്നിവയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി […]