കിഴങ്ങ് ചിപ്സിൻ്റെ പേരിൽ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്ട്രേലിയയിലാണ് സംഭവം. പ്ലേറ്റിൽ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിൻ്റെ പേരിൽ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് കാമുകൻ മാത്യു ഫിൻ പറഞ്ഞതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു. അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യു ഫിൻ കാമുകി ഷാർലറ്റ് ഹാരിസണെതിരെ മൊഴിനൽകിയത്. ഫെബ്രുവരി 26ന് ഷാർലറ്റിൻ്റെ പാത്രത്തിൽ താൻ നിന്ന് ചിപ്സ് എടുത്തുകഴിച്ചു. തുടർന്ന് ഷാർലറ്റ് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ഷാർലറ്റ് […]
Tag: Vehicle
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നത്.
ഗതാഗതക്കുരുക്ക്; എരുമേലിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി, പ്രതിഷേധവുമായി തീർത്ഥാടകർ
എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായി. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും അദ്ദേഹംട്വന്റിഫോറിനോട് പറഞ്ഞു.
കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം; സുപ്രിംകോടതി
കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്ന് സുപ്രിംകോടതി. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ നശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് സുപ്രിംകോടതി പറഞ്ഞു. മഞ്ചേരി സ്വദേശിനി സൈനബയുടെ വാഹനം വിട്ട് നല്കാൻ പൊലീസിന് സുപ്രിം കോടതി നിർദേശം നല്കി. വാഹനത്തിൽ സഞ്ചരിച്ച ആളിൽ നിന്ന് കഞ്ചാവ് പിടിച്ചതിന് വാഹനം നാശമാകുന്ന നടപടികൾ ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശത്രുവിന്റെ വെടിയേൽക്കാത്ത വാഹനങ്ങൾ; ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് സജീവന്‍
ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് പഴഞ്ഞി അയ്നൂർ സ്വദേശി കോടത്തൂര്‍ വീട്ടില്‍ സജീവന്‍. 18 വര്‍ഷം യുഎഇയില്‍ ബുളറ്റ് പ്രൂഫ് വാഹന നിര്‍മാണ കമ്പിനിയില്‍ ജോലി ചെയ്ത സജീവന്‍ അയ്നൂരിലാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള കേരളത്തിലെ ആദ്യത്തെ കമ്പിനി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വാഹനത്തിന്റെ മാതൃക ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മാറ്റി നിര്‍മിച്ച് നല്‍കും. മിലിട്ടറി, പൊലീസ്, വിവിഐപികള്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ശത്രുക്കള്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചാലും ബുളറ്റുകള്‍ വാഹനത്തിന് അകത്തേക്ക് എത്തില്ല. […]
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. (pm about vehicle scrappage) കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി […]