കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍എച്ച്എം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേര്‍ക്കുകയും ചെയ്യും. കുറഞ്ഞത് […]
Tag: Veena George
ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചുവെന്ന് വീണാ ജോര്‍ജ്
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ […]
‘മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ ഒന്നരവയസുകാരി ഇന്ന് ആശുപത്രി വിടും’; സംരക്ഷണം സർക്കാർ ഏറ്റെടുക്കും
കൊല്ലത്ത് മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് […]
മഴ കനക്കുന്നു, പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനം; ക്യാമ്പ് സന്ദർശിച്ച് വീണാ ജോർജ്
പത്തനംതിട്ട തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ, പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീം പരിശോധന നടത്തുന്നുണ്ട്.പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ മാറ്റിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. […]
ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു; ഡോക്ടെഴ്‌സ് ദിനാശംസയുമായി വീണാ ജോർജ്
ഡോക്ടെഴ്‌സ് ദിനത്തിൽ, സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാമെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത് ജൂലൈ ഒന്ന് ദേശീയ ഡോക്ടർസ് ദിനം. സ്വാതന്ത്ര സമര സേനാനിയും, പൊതുപ്രവർത്തകനും ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന Dr […]
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു, വീണ ജോർജ് മെലോ ഡ്രാമ കളിക്കുകയാണ്; രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാനാവില്ല. […]
മാമുക്കോയയുടെ വീട് മന്ത്രി സന്ദർശിച്ച് ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും
അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. അന്തരിച്ച നടൻ മാമുക്കോയയുടെ കോഴിക്കോട് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ബേപ്പൂർ അരക്കിണറിലെ ‘അൽ സുമാസ്’ദുഃഖസാന്ദ്രമാണ്. മലയാളത്തിന്റെ മതേതരമുഖമായ മാമുക്കോയയുടെ നിര്യാണം തീരാനഷ്ടമാണെന്നും വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മാമൂക്കോയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കുടുംബസമേതമാണ് സന്ദർശിച്ചത്.ഡിവൈഎഫ്ഐ കോഴിക്കോട് […]
പി.ടി ഉഷയുടെ പ്രസ്താവന അപലപനീയം, ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക: മന്ത്രി വീണാ ജോര്‍ജ്
ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി […]
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും…പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ […]
ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല, മരണം വരെ സമരം തുടരും; ഹർഷീന
ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല. മരണം വരെ സമരം തുടരുമെന്ന് ഹർഷീന 24 നോട് പറഞ്ഞു. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ട്. കത്രിക ഞാൻ വിഴുങ്ങിയതല്ല. പിന്നെ എവിടെ നിന്ന് വന്നു. കത്രികയുടെ കാലപ്പഴക്കം പുറത്ത് വിടണം.(Scissors left inside stomach during surgery harsheena strike continued) തനിക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിൽ സമരം നടത്തുകയാണ് ഹർഷീന. 4 ദിവസമായി ഹർഷീനയുടെ സമരം തുടരുന്നു. […]