Uncategorized

ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റും; വി ഡി സതീശൻ

കേരളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. നേതൃയോഗത്തിൽ ക്രിയാത്മക ചർച്ചകൾ നടന്നുവെന്നും യു ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. സെപ്റ്റംബർ 22 ന് മുഴുവൻ ദിന യു ഡി എഫ് യോഗം നടത്തും. വിവിധവിഷയങ്ങളിൽ ഈ മാസം 20 ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ഡി […]

Kerala

കേരള പൊലീസിനെതിരെ ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരം; വി ഡി സതീശൻ

കേരള പൊലീസിനെതിരെ സിപിഐ നേതാവ് ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാകും ആനി രാജ ഇക്കാര്യം പറഞ്ഞത്. തെളിവുകൾ സർക്കാരിനോട് വെളിപ്പെടുത്തണെമെന്നും ആനി രാജ ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ ഇന്ന് ഉന്നയിച്ചത് . ആര്‍എസ്എസ് ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആനി രാജ വിമര്‍ശിച്ചു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട […]

Kerala

അന്ന് മാപ്പെഴുതി രക്ഷപ്പെട്ടവരുടെ പിൻമുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമകളെ പോലും ഭയം-വി.ഡി. സതീശൻ

മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് നടപടി ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലിൽ നിന്ന് മോചിതനാവാൻ മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കൂ്ട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ […]

Kerala

‘മുഖ്യമന്ത്രി സുപ്രിംകോടതി വിധിയെ അവഹേളിച്ചു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം സുപ്രിംകോടതി വിധിക്കെതിരായിരുന്നു. അതിൽ പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിലെ അക്രമങ്ങൾ സഭയിൽ തന്നെ തീർത്ത സംഭവങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. കേരള നിയമസഭയിൽ തന്നെ അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പഞ്ചാബ് നിയമസഭയിലെ അക്രമങ്ങൾ കേസായിട്ടുണ്ട്. കോടതി പരാമർശത്തിന്റെ പേരിൽ കെ. കരുണാകരനും കെ. എം മാണിയും ഉൾപ്പെടെ രാജിവച്ചു. […]

Kerala

ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിര്; രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍

സുപ്രിംകോടതി സ്വീകരിച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുപ്രിംകോടതി രൂക്ഷമായ വിമര്‍ശനം നടത്തി. നിയമസഭയില്‍ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു. നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണം. സുപ്രിംകോടതി തങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ്. അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ വിധി പ്രഖ്യാപനത്തോട് കൂടി ഒരു മന്ത്രിയും ഒരു […]

Kerala

ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ്

ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിൽ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാൻ ഈ ദിനത്തിലെ പ്രാർത്ഥനകൾ തുണക്കട്ടെ എന്നും വിഡി സതീശൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ലോകമൊട്ടുക്കും കൊവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നു വരുന്നത്. ത്യാഗം, സഹനം, വിശ്വാസം, കരുതൽ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി […]

Kerala

സ്വര്‍ണക്കടത്ത്-കൊടകര കേസുകളില്‍ ഒത്തുകളി ആരോപണവുമായി വി ഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവുമുളള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴല്‍പ്പണ കേസന്വേഷണവും ലാഘവത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മരം മുറി കേസില്‍ പ്രധാന രേഖകള്‍ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നല്‍കിയ അണ്ടര്‍ സെക്രട്ടറി നിര്‍ബന്ധിത അവധിയെടുത്തിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റേത് സ്റ്റാലിന്‍ ഭരണമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. നിയമസഭ കയ്യാങ്കളി കേസില്‍ സി പി […]

Kerala

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവം കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടി- വി.ഡി. സതീശൻ

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ […]

Kerala

മരം മുറിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്

മുട്ടില്‍ മരം കൊള്ളയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം. കാനം രാജേന്ദ്രൻ മരംകൊള്ളക്ക് കുട പിടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദർശിച്ചു. വയനാട് മുട്ടിലില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം […]

Kerala

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍

38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ശേഷമാണ് പലതും ചെയ്യുന്നതെന്നും സതീശന്‍ […]