Kerala

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും; ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യും

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് സ്ഥാനപതിയെത്തുന്നത്. വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാല്‍ ഭയപ്പെടുത്തി രാജി വാങ്ങാന്‍ അനുവദിക്കില്ലെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതയുടെ ആശങ്ക വൈദികര്‍ ഇന്ന് വത്തിക്കാന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കും. […]

World

വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ അടയാളം; ഫ്രാൻസിസ് മാർപ്പാപ്പ

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്. പരിശുദ്ധിയെ സ്നേഹിക്കാൻ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് […]

International

മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പർ ലൈബ്രറിയിലാണ് കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. 20 വർഷത്തിന് ശേഷമുള്ള കൂടികാഴ്ചയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. കൂടിക്കാഴ്ച ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നു. […]