വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത. കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ […]
Tag: Vande Bharath Mission
വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്
വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് […]
വന്ദേഭാരത് രണ്ടാം ട്രയൽ റൺ; ഏഴര മണിക്കൂറിൽ കാസർഗോഡ് എത്തി
വന്ദേഭാരത് എക്സ്പ്രെസിന്റെ രണ്ടാം ട്രയൽ റണ്ണിൽ ട്രെയിൻ കാസർഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിൻ കണ്ണൂർ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിൻ കാസർഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്. നേരത്തെ കണ്ണൂറുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. […]
വന്ദേഭാരത് ട്രെയിന്‍ സമയക്രമമായി; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും. വന്ദേഭാരത് എക്‌സ്പ്രസ് ഈ മാസം […]
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കുമായി സൗദി; തിരിച്ചും യാത്ര അനുവദിക്കില്ല
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന സർവീസുകളും റദ്ദാക്കി. സൗദി ഈ തീരുമാനം എടുത്തത് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ വ്യക്തമാക്കി. സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസ് […]
നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് […]
വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു; പലരുടെയും യാത്ര അവസാന നിമിഷം മുടങ്ങി
വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ് വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവസാന നിമിഷം മുടങ്ങി. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ലാൻഡിംഗ് അനുമതി നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. […]
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം
നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം […]
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു
അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനും അമേരിക്ക കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കോവിഡ് ഭീതിയില്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയിലേക്ക് സാധാരണ സര്‍വീസ് നടത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ല. ഈ വിവേചനം […]
വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം
ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം […]