Kerala Latest news

കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും

കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർഗൊട്ടേക്കുള്ള 20634 വന്ദേഭാരത് ഒന്നരമണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു എക്സ്പ്രസും വൈകും. 7.45നാണ് സർവീസ് നടത്തുക.

Kerala

കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്; സമയക്രമം ആയി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഒന്നാം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം […]