Kerala

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു. ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് […]

Kerala

പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ ഇനി മുതല്‍ എല്ലാവര്‍ക്കും സൗജന്യമല്ല

പേവിഷ ബാധയ്ക്കുള്ള സൗജന്യ വാക്‌സിന്‍ പരിമിതപ്പെടുത്തുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ല. പേവിഷ ബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 70 ശതമാനം പേരും സമ്പന്നരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ആലോചന. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വലിയ വില കൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്ന പേവിഷ […]

Gulf

വാക്സിൻ എടുത്തവർക്ക് പിസിആർ വേണ്ട

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]

Health India

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. ( teenager vaccine registration begin from january ) 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് cowin ആപ്പിലൂടെയോ പോർട്ടലിലൂടെയോ ജനുവരി 1 മുതൽ വാക്‌സിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് […]

Kerala

കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവം; ഡിഎംഒ ഇന്ന് വിവരശേഖരണം നടത്തും

തിരുവനന്തപുരം ആര്യനാട് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുവയസുകാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതര്‍ കൊവിഡ് വാക്‌സിന്‍ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിലവില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒ പി […]

India National

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യത്ത് […]

Entertainment Kerala

വിനോദ നികുതിയിളവ്, ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണം; സർക്കാർ തീരുമാനം നാളെ

സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേർന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ച ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും […]

India

വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ ഇളവില്ല

വിദേശ വാക്സിൻ നിർമ്മാതാക്കളുടെ സമ്മർദം തള്ളി ഇന്ത്യ. വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ വ്യവസ്ഥ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ വാക്സിന് ഇന്ത്യയിൽ അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഫൈസർ, മൊഡേണ അടക്കമുള്ള കൊവിഡ് വാക്സിൻ നിർമ്മാതാക്കളുടെ നിർദേശമാണ് കേന്ദ്രം തള്ളിയത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും നഷ്ടപരിഹാര വ്യവസ്ഥയിൽ ഇളവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ, കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് […]

India

സെഡസ് കാഡില വാക്‌സിന് അനുമതി

സെഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത്​ ഒരു വാക്​സിന്​ കൂടി അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്​സ്​ കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്​ധ സമിതി ഉപദേശം നല്‍കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ്​ ഡി’ക്കാണ് ​ശിപാര്‍ശ ലഭിച്ചത്​. ​ മൂന്ന്​ ഡോസുള്ള ഡി.എന്‍.എ വാക്​സിനാണിത്​. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്​തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി […]

Kerala

വാക്സിൻ വിതരണത്തിൽ വൻക്രമക്കേട്; കോഴിക്കോടും പാലക്കാടും രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തിയതിന്റെ ശബ്ദരേഖ പുറത്ത്

വാക്സിൻ വിതരണത്തിൽ പ്രാദേശികമായി വൻക്രമക്കേടെന്നാരോപണം. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സിപിഐഎം നേതൃത്വം വാക്സിൻ വിതരണത്തിൽ ഇടപെടുന്നതിൻ്റെ ശബ്ദരേഖ കോൺഗ്രസ് പുറത്ത വിട്ടു. കോഴിക്കോട് കൊയിലാണ്ടി ലീഗ് നഗരസഭാംഗം കൂട്ടായി നജീബ് പാർട്ടിക്കാർക്ക് വേണ്ടി വാക്സീൻ വിതരണം നടത്തിയെന്ന് പറയുന്ന ശബ്ദരേഖയും പുറത്തായി. സ്വന്തം പാർട്ടിക്കാർക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന നൽകിയെന്നാണ് ശബ്ദരേഖയിൽ ലീഗ് കൗൺസിലറുടെ വെളിപ്പെടുത്തൽ. സ്വന്തം വാർഡിന് അനുവദിച്ച വാക്സീ ൽ മറ്റ് വാർഡുകളിലെ ലീഗുകാർക്ക് മറച്ചു നൽകിയെന്നും കെ.എം നജീബ് അവകാശപ്പെടുന്നു.സത്യപ്രതിജ്ഞ […]