Kerala

കൊവിഡ് പ്രതിസന്ധി; കേരളം കടന്നുപോകുന്നത് ആശങ്കാജനകമായ സാഹചര്യത്തിലൂടെയെന്ന് വി.മുരളിധരൻ

കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഹോം ക്വാറന്റീൻ സമ്പൂർണ പരാജയമെന്ന് വിമർശനം. ഇന്നലെ റിപ്പോർട്ട് ചെയ്‌ത 30000 ലധികം കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിലെ ടി പി ആർ 19 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കരുതല്‍ പഠിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിപ്പിക്കുന്ന മുഖ്യമന്ത്രിയെ കാണാനില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കൊവിഡ് ആണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം, […]

Kerala

ഏഷ്യാനെറ്റ് ന്യൂസ് വിലക്ക്;വി മുരളീധരന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള ടെലിവിഷന്‍ ഫെഡറേഷന്‍

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ നിന്നും മലയാളം വാർത്താ ചാനലായ ഏഷ്യാനെറ്റിനെ വിലക്കിയ സംഭവത്തിൽ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ​ഡൽഹിയിലെ ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ ഒഴിവാക്കിയത്. വി.മുരളീധരന്റെ നിലപാട് പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കൂടിയാണ് പരോക്ഷമായി മന്ത്രിയുടെ […]

India

കുംഭമേളയെ കുറിച്ച് ചോദ്യം; ഒഴിഞ്ഞുമാറി വി മുരളീധരൻ

കുംഭമേളയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അത് അവിടത്തെ സർക്കാർ ശ്രദ്ധിക്കണം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. പ്രതിദിന കേസുകൾ രണ്ടു ലക്ഷം കവിയുമ്പോഴും കുംഭമേളയിൽ എല്ലാം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. അവിടെ മാസ്‌കില്ല, പ്രോട്ടോകോളുകളും പാലിക്കുന്നില്ല, അതെന്തു കൊണ്ടാണ് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ, കേരളത്തിന്റെ കാര്യമാണ് മന്ത്രി […]

Kerala

സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ തിരക്കഥയുണ്ടാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുരളീധരന്‍. ജയില്‍ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആര്‍ക്കാണ് ലാഭം എന്ന് നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് കേസ് എന്ന സിപിഐമ്മിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശബ്ദരേഖയെന്നും മുരളീധരന്‍. കേന്ദ്ര […]

Kerala

‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ ബിഹാറിലെ സിപിഐ- സിപിഐഎം വിജയത്തെ കുറിച്ച് മന്ത്രി വി മുരളീധരന്‍

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഇടത് പാര്‍ട്ടികളുടെ വിജയം കേരളത്തിലും വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിജയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് […]

Kerala

വി. മുരളീധരനെതിരായ പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് സ്വജനപക്ഷപാതം കാട്ടിയതായുള്ള പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവിസി നിര്‍ദേശിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തികാരിക്കാനും സിവിസി ഉത്തരവിട്ടു. യു.എ.ഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ മാനേജരായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നെങ്കിലും അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ […]

Kerala

പ്രോട്ടോകോള്‍ ലംഘനമില്ല; വി മുരളീധരന് ക്ലീന്‍ചിറ്റ്

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി. 2019 നവംബറില്‍ യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രി തല സമ്മേളനത്തില്‍ നയതന്ത്ര […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര നേതൃത്വം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം ആരോപിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും […]

India National

വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതി

സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം. അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. വിവാദത്തിനിടെ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന […]

Kerala

വി മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി പി.ആര്‍ കമ്പനി മാനേജര്‍

യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ മീഡിയവണിനോട് പറഞ്ഞു. യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ […]