National

സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി

സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ […]

Kerala

ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡിലെ കുഴിയടയ്ക്കും കുഴികളില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു റോഡിലും ഒരു കുഴിപോലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു.  മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാൽ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്.അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. […]

Kerala National

പി ടി ഉഷയ്‌ക്കെതിരായ പരാമർശം; എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പി ടി ഉഷയ്‌ക്കെതിരായ പരാമർശത്തിൽ എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.എളമരം കരീം എംപിയുടേത് വിഷവായന. പരാമർശം പിൻവലിക്കണം. എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്‌ത്തിക്കാട്ടലാണ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പയ്യോളി എക്‌സ്പ്രസ്’ ഇന്ത്യൻ കായികമേഖലയ്‌ക്ക് നൽകിയ സംഭാവന എത്രയെന്ന് എളമരംകരീമിന് അറിയില്ലായിരിക്കാം. പക്ഷേ ലോകമലയാളിക്ക് കായികലോകത്തിന് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമർശം പിൻവലിച്ച് എംപി മാപ്പുപറയുക തന്നെ വേണം. പി.ടി ഉഷയെ അവഹേളിച്ച […]

Kerala

ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്; ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധം: വി മുരളീധരൻ

മന്ത്രി സജി ചെറിയന്റെ ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സജി ചെറിയാന്റെ വിശദീകരണം, പരാമർശത്തെ സാധൂകരിക്കുന്നത്. ഭരണഘടനയെ കുറിച്ച് ഒരു ചുക്കും അറിയാത്ത ആളാണെന്ന് മന്ത്രി ഒരിക്കൽ കൂടി പറയുകയാണ്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞത് എഴുതിയത് മാത്രമായി കാണുന്ന മന്ത്രിയുടേത് വിവരക്കേട് മാത്രമല്ലെന്ന് അദ്ദേഹം വിമർശിച്ചു. സിപിഐ എം നേതൃത്വം സംഭവത്തെ ലഘുകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ല. ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്. ഇങ്ങനെ […]

Kerala

‘സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണം’, മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു: വി മുരളീധരൻ

സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.  ‘കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായിട്ട് എത്തിയാൽ തീർച്ചയായും ആ കാര്യത്തിൽ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാൾക്ക്, കരാർ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാർഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല. […]

Kerala

‘യോഗ മാനവികതയ്ക്ക്’; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് നേതൃത്വം നൽകി വി. മുരളീധരന്‍

എട്ടാമത് ആഗോള യോഗാദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നേതൃത്വം നൽകി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിലാണ് പരിപാടി . യോഗാദിന പരിപാടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടുള്ള 75 സ്ഥലങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനട. മനുഷ്യത്വത്തിന് വേണ്ടിയുള്ള യോഗ എന്നാണ് ഇത്തവണ ഉയർത്തുന്ന ക്യാമ്പയിനെന്ന് അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. കൊവിഡിന് ശേഷം ഉണ്ടായ സാമൂഹിക മനുഷ്യത്വപരമായ മാറ്റങ്ങൾ ഉൾകൊണ്ട് ഒരു പൊതുയോഗ രീതി ഇന്ത്യ മുഴുവൻ ശീലിച്ചുപോരണമെന്ന് അദ്ദേഹം […]

Kerala

‘എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷം മാത്രം പ്രതികരണം’; സമസ്ത വിവാദത്തില്‍ ഒന്നും പറയാതെ വിദ്യാഭ്യാസമന്ത്രി

സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി അപമാനിതയായ സംഭവത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശങ്ങള്‍. സംഭവത്തെ അപലപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേന്ദ്രമന്ത്രി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിധമൊരു സംഭവം നടന്നിട്ടും […]

Kerala

കേരളം ഭരിക്കുന്നത് താലിബാനല്ല എന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം: വി മുരളീധരന്‍

സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം കേരളത്തിന് അപമാനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് […]

Kerala

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ഉടൻ; പി സി ജോർജ് പ്രചാരണത്തിന് ഇറങ്ങുന്നത് നാളെ അറിയാമെന്ന് വി മുരളീധരൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഉടനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു. നാളെ കോഴിക്കോട് ചേരുന്ന കോർ കമ്മിറ്റി തീരുമാനമെടുക്കും. പി സി ജോർജ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്നത് നാളെ അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.  തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകും. സിപിഐഎമ്മിന് തൃക്കാക്കരയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിക്കാത്ത സ്ഥിതിയാണെന്ന് വി മുരളീധരൻ വിമർശിച്ചു. നാളെ കോഴിക്കോട് നടക്കുന്ന ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ […]

Kerala

ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. രാജ്യത്ത് 22 […]