Kerala

തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടുത്തത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. സ്വർണ്ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോൾ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാം കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത്. ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് അവിശ്വസനീയമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള […]

Uncategorized

ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു, പ്രതി വാദിയല്ല; പൊലീസിനെതിരെ വി ഡി സതീശൻ

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. പ്രതി വാദിയല്ല. ക്രിമിനൽ. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് […]

Kerala

എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രി മൗനം വെടിയണം; പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്; വി ഡി സതീശൻ

എഐ ക്യാമറ അഴിമതിയിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ, കെൽട്രോൺ, എസ്ആർഐടി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. എസ്റ്റിമേറ്റ് തയാറാക്കിയതിലാണ് ആദ്യ ഗൂഢാലോചന നടന്നത്. ഉപകരാർ പാടില്ലെന്നാണ് ടെണ്ടർ വ്യവസ്ഥകൾ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കൂടുതൽ രേഖകൾ അദ്ദേഹം പുറത്തുവിട്ടു. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. കെൽട്രോൺ അറിയാത്ത മറ്റ് കമ്പനികളുടെയും ഉപകരാർ […]

Kerala

‘വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണം’; റെയിൽവേ മന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് വി ഡി സതീശൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ സ്‌പീഡ്‌ കണക്ടിവിറ്റി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള […]

Kerala

ഹര്‍ജിക്കാരനെ ‘പേപ്പട്ടി’എന്ന് വിളിയ്ക്കാനുള്ള അധികാരം ലോകായുക്തയ്‌ക്കോ സുപ്രിംകോടതിയ്ക്ക് പോലുമോ ഇല്ല: വി ഡി സതീശന്‍

ലോകായുക്ത ഹര്‍ജിക്കാരനെ കുറിച്ചു നടത്തിയ പരാമര്‍ശം തികഞ്ഞ അനൗചിത്യമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശികുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിക്കാന്‍ ഉള്ള ഒരു അധികാരവും അവകാശവും ലോകായുക്തക്കും സുപ്രിംകോടതിക്കും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജഡ്ജ്‌മെന്റ് വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ജഡ്ജ്‌മെന്റ് വിമര്‍ശിക്കപ്പെടുമെന്നും അതിന് ഭരണഘടനപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം […]

Kerala

മധുക്കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; വിധി ആശ്വാസകരം; വി ഡി സതീശൻ

അട്ടപ്പാടി മധു കൊലക്കേസിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും […]

Kerala

ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രം, അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നു;വി ഡി സതീശൻ

അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ്താവന വ്യക്തിപരമെന്നും. പാർട്ടി നയമാണെന്നും വി ഡി സതീശൻ പറഞ്ഞു. പാർട്ടി നയം അധ്യക്ഷൻ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു .ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല.ഗുജറാത്ത് കലാപ […]

Kerala

‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല’: പ്രതിപക്ഷത്തിന്‍റെ വിജയമെന്ന് വി.ഡി. സതീശൻ

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ. തീരുമാനം പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ധനവകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്.മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസിലായില്ല എന്നത് അവിശ്വസനീയമെന്ന് വി.ഡി. സതീശൻ […]

Kerala

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവർക്ക് കർശന താക്കീതുമായി വി ഡി സതീശൻ

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന. കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതിൽ പലരും പങ്കെടുത്തില്ല. ഇത്തരക്കാർ ഇനി പാർട്ടിയിൽ വേണ്ടെന്നും യാത്രയിൽനിന്ന് വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും […]

Kerala

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകി. ദേശീയപാത റോഡുകളിൽ PWD പണി നടത്തുന്നത് എന്തിന്. റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദി. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിൻറനൻസ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. […]