Kerala

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; സർക്കാർ മറുപടി പറയണമെന്ന് വി ഡി സതീശൻ

പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഞ്ഞ് എവിടെയാണെന്ന് സർക്കാർ പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമായി പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനിടെ അനുപമയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നൽകുന്നതാണ് അഭികാമ്യമെന്നും വീണാ ജോർജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് […]

Education Kerala

പ്ലസ് വൺ പ്രവേശനം; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റില്ല. ഇനി 683 മെരിറ്റ് സീറ്റാണ് ബാക്കി ഉള്ളത്. വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി തന്നെയാണ് ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി നൽകി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി പ്രതികരിച്ചു. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ […]

Kerala

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് വി. ഡി സതീശൻ

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി. ഡി സതീശൻ പറഞ്ഞു. എൻഡോസൾഫാൻ ഇരകളോട് സർക്കാർ മനുഷ്യത്വപരമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം വെടിയണം. ഇരകളെ സഹായിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് സംശയിക്കണമെന്നും വി. ഡീ സതീശൻ കൂട്ടിച്ചേർത്തു. അതിനിടെ എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് […]

Kerala

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല; മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകും; വി.ഡി സതീശന്‍

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. പുനസംഘടന അതിന്റെ രണ്ടാം ഘട്ട്ത്തിലേക്ക് കടന്നെന്നും എത്രയും വേഗം അത് പൂര്‍ത്തിയാക്കുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. vd satheeshan ‘കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം ശരിയായി നടന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ആ പരാതി പരിഹരിച്ച് മുന്നോട്ടുപോകും. തുടര്‍ച്ചയായി ഉണ്ടായ രണ്ടുതോല്‍വികള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. അവരുടെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിരുന്നു. ഇപ്പോള്‍ […]

Kerala

മത സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണം; സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവർത്തകർക്ക് കത്തയച്ച് വി ഡി സതീശൻ

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവർത്തകർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മത സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്ന് വി ഡി സതീശൻ കത്തിൽ ആവശ്യപ്പെടുന്നു. വിവിധ മത വിശ്വാസികൾ തമ്മിലുള്ള ഐക്യം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു. ഇതിനിടെ കർദിനാൾ ക്ലീമിസ് ബാവ വിളിച്ചു ചേർത്ത മതമേലധ്യക്ഷന്മാരുടെ യോഗം ആരംഭിച്ചു. എന്നാൽ ഒരു വിഭാഗം മുസ്‌ലിം സംഘടനകൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, […]

Kerala

നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ

നർകോട്ടിക് ജിഹാദ് വിഷയത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു.ഇക്കാര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിദ്വേഷ പ്രചരണം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തിൽ ഒരുമിച്ച് നിന്ന് വർഗീയത ചെറുത്ത് തോൽപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ […]

Kerala

നിപ പ്രതിരോധത്തിൽ സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകും; വി.ഡി. സതീശൻ

നിപ പ്രതിരോധത്തിൽ സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധമെന്നും വി ഡി സതീശൻ പറഞ്ഞു. രാജ്യത്തെ കൊവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്‍റിലേറ്ററുകളും ഐ.സി.യു ബെഡുകളും ഇല്ല എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. മുമ്പ് നിപ വന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നും […]

Kerala

‘പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്‍

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് വി. ഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പൊലീസിലുണ്ട്. കൊവിഡ് കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ് ഈ വിഭാഗത്തിന്റേത്. കുറ്റം ചെയ്യുന്ന പൊലീസുകാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വി. ഡി സതീശന്‍ പറഞ്ഞു. പൊലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Kerala

അട്ടപ്പാടിയിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രം; വി ഡി സതീശൻ

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അപമാനകരമായ പ്രവർത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്. പൊലീസ് റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. ഭൂമാഫിയയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസറ്റ് ചെയ്ത മുരുകൻ. അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് […]

Kerala

നടന്നത് ‘പിണറായി ഇന്ദ്രജാലം’ കൊടകര കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ സാക്ഷികളായി മാറി: വി ഡി സതീശന്‍

കൊടകര കവര്‍ച്ച കേസ് മാത്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പങ്ക് വ്യക്തമായിട്ടും കെ സുരേന്ദ്രനെ ചോദ്യം ചെയ്തത് വൈകിയാണ്. രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കേസ് ദേശീയ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ അത് ബിജെപിയെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് കുറ്റപത്രത്തില്‍ പറയുന്നത് ഇഡിക്കും ഇംകം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റിനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി അയക്കുമെന്നാണ്. ഇനിയിപ്പോള്‍ ഒന്നും അന്വേഷിക്കാന്‍ അവസ്ഥയാണ്. ഏപ്രില്‍ 3ാം തിയതി […]